തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിയെ കുറിച്ച് വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തിൽ ഉയരുന്നത് സർക്കാരിനെതിരെയുള്ള കടുത്ത വിമർശനങ്ങൾ. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കർശനനിലപാട് സ്വീകരിക്കുന്നതിൽ പാർട്ടിയുടെ തണുപ്പൻരീതി എന്നിങ്ങനെ വിമർശനങ്ങൾ നീളുന്നു. .
മുഖ്യമന്ത്രിയുടെ സമീപനത്തിൽ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുൻപ് ചില പാർട്ടിഘടകങ്ങളിൽ വിമർശനമുയർന്നപ്പോൾ അതിനെ അവഗണിച്ചുപോകാനാണ് പാർട്ടിയടക്കം ശ്രമിച്ചത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ തിരിച്ചടി ആവർത്തിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരേയടക്കമുള്ളത് വ്യക്തിപരമായ വിമർശനങ്ങളല്ലെന്ന് പ്രതിനിധികൾ പറയുന്നു. തിരഞ്ഞെടുപ്പുഫലം സംബന്ധിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ചർച്ച നടക്കുന്നത്.
സർക്കാരിന്റെ മുൻഗണന മാറണം. പരിമിതമായ സാമ്പത്തികസ്ഥിതിക്കുള്ളിൽനിന്ന് ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയുന്ന മുൻഗണന സർക്കാരിന് ഉണ്ടാകുകയാണ് വേണ്ടത്. അതില്ലാതെ ജനങ്ങൾക്ക് സർക്കാരിനോടും ഇടതുപക്ഷത്തിനോടും അഭിമുഖ്യം ഉണ്ടാകില്ല. സാമ്പത്തികപ്രതിസന്ധി ആവർത്തിച്ചുകൊണ്ടേയിരുന്നതുകൊണ്ട് ജനങ്ങളുടെ മനസ്സ് മാറില്ല.
ക്ഷേമപെൻഷൻ കൊടുക്കാൻ കഴിയാത്ത സർക്കാർ നവകേരളസദസ്സ് നടത്തിയത് ജനങ്ങൾ ഉൾക്കൊള്ളാതെ പോയത് അതുകൊണ്ടാണ്. സംസ്ഥാനസർക്കാരിൽനിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന തോന്നൽ ജനങ്ങളിൽ നിൽക്കുമ്പോൾ, കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്നും നേതാക്കൾ പറഞ്ഞു. ഈഴവ വോട്ടുകളിൽ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്.
എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബാംഗങ്ങൾ ഇടതുവിരുദ്ധപക്ഷത്താണ് ഉണ്ടായിരുന്നത്. അത് ഈഴവസമുദായത്തെ സ്വാധീനിക്കുമെന്നതാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പുഫലം കാണിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. യോഗം വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ചേർന്നായിരിക്കും