World

കാമില രാജ്ഞിക്ക് നെഞ്ചില്‍ അണുബാധ, പൂര്‍ണ്ണ വിശ്രമത്തിലെന്ന് ബക്കിംഗ്ഹാം കൊട്ടാരം

ലണ്ടന്‍; ചാള്‍സ് രാജാവിന്റെ ഭാര്യ കാമില രാജ്ഞിക്ക് നെഞ്ചില്‍ അണുബാധ. അസുഖത്തെ തുടര്‍ന്ന് പൂര്‍ണ്ണവിശ്രമത്തിലാണ് രാജ്ഞിയിപ്പോള്‍. രോഗമായതിനാല്‍ തന്നെ പ്രദാനപ്പെട്ട ചടങ്ങുകളില്‍ നിന്നെല്ലാം രാജ്ഞി പിന്‍വാങ്ങിയിരിക്കുകയാണ്. ബക്കിംഗ്ഹാം കൊട്ടാരമാണ് രാജ്ഞിയുടെ അസുഖത്തെ പറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

ശനിയാഴ്ച ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്ന വാര്‍ഷിക ഫെസ്റ്റിവല്‍ ഓഫ് റിമെംബറന്‍സും ഞായറാഴ്ചത്തെ പ്രധാന അനുസ്മരണ ദിന ചടങ്ങിലും രാജ്ഞി എത്തിയേക്കില്ല.എന്നാല്‍ അടുത്ത ആഴ്ച ആദ്യത്തോടെ രാജ്ഞി പൊതു ചടങ്ങുകളിലേയ്‌ക്കെത്തിയെക്കാമെന്നാണ് വ്യക്തമാകുന്നത്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നതിനായി നവംബര്‍ 11 ന് അടുത്തുള്ള ഞായറാഴ്ചയാണ് സെമിനാഫ് യുദ്ധ സ്മാരകത്തിലെ ചടങ്ങ് നടക്കുന്നത്, കൂടാതെ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ അവസരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *