
വിറ്റാമിൻ ഡി എവിടെ നിന്ന് ലഭിക്കുന്നു? അധികമായാൽ ദോഷമാണോ?
വിറ്റാമിൻ ഡി അഥവാ “Sunshine Vitamin’ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വിറ്റാമിൻ ആണ്. ഇക്കാലത്ത്, വിറ്റാമിൻ ഡി കുറയുന്നത് മൂലം പലതരം അസുഖങ്ങൾ കാണപ്പെടുന്നു. വിറ്റാമിൻ ഡിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാം.
വിറ്റാമിൻ ഡി എവിടെ നിന്ന് ലഭിക്കുന്നു?
വിറ്റാമിൻ ഡി പ്രധാനമായും സൂര്യൻറെ പ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 10 മണി മുതൽ 3 മണി വരെയുള്ള സൂര്യരശ്‌മികൾ നമ്മുടെ ത്വക്കിൽ പതിക്കുമ്പോൾ, നമ്മുടെ ശരീരം വിറ്റാമിൻ ഡി ഉണ്ടാക്കുന്നു. ഇക്കാലത്ത് വീടിനുള്ളിൽ ഇരുന്നും ഓഫീസിലിരുന്നും ഭൂരിഭാഗമാളുകൾ ജോലി ചെയ്യുന്നതുമൂലം, ഒട്ടുമിക്ക ആളുകളിലും വിറ്റാമിൻ ഡി കുറവാണ്.
കുട്ടികളുടെ കാര്യമെടുത്തു പറയുകയാണെങ്കിൽ, ഈ സമയത്ത് പുറത്ത് ഇറങ്ങി കളിക്കാത്തതുമൂലം വിറ്റാമിൻ ഡിയുടെ അഭാവം കാണപ്പെടുന്നു. ഭക്ഷണ വസ്തുക്കളായ പാൽ, ചീസ്, ബട്ടർ, മീൻ, Whole grains ലും വിറ്റാമിൻ ഡി ഉണ്ട്; പക്ഷേ നമ്മുടെ ശരീരത്തിന് വേണ്ടിയുള്ള അളവ് ഇല്ലെന്ന് മാത്രം.
നവജാത ശിശുക്കള്‍ക്ക് വിറ്റാമിൻ ഡി ആവശ്യമുണ്ടോ?
ഉണ്ട്, ആദ്യത്തെ ആറുമാസം മുലപ്പാലം മാത്രം കുടിക്കുന്ന നവജാത ശിശുക്കള്‍ക്ക്, വിറ്റാമിൻ ഡി ഡ്രോപ്സ് കൊടുക്കേണ്ടതാണ് formula feed – കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് സപ്ലിമെൻ്റ് ചെയ്യേണ്ട കാര്യം ഇല്ല. കാരണം മിക്ക Formula Powderകളിലും വിറ്റാമിൻ ഡി ചേർത്തിട്ടുണ്ട്. 6 മാസം മുതല്‍ ഒരു വയസ്സുവരെയും വിറ്റാമിൻ ഡി ഡ്രോപ്സ് തുടരുന്നത് അഭികാമ്യം ആണ്.
കാരണം ഈയൊരു പ്രായത്തിലും കുഞ്ഞുങ്ങളില്‍ സൂര്യരശ്മികള്‍ തട്ടാനുള്ള സാധ്യതകള്‍ കുറവാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ ഒരു വയസ്സുവരെ വിറ്റാമിൻ ഡി ഡ്രോപ്സ് കൊടുക്കേണ്ടതാണ്.
വിറ്റാമിൻ ഡി കുറവാകുന്നത് കൊണ്ട് അസുഖങ്ങൾ ഉണ്ടാകുമോ?
വിറ്റാമിൻ ഡി കുറയുന്നതു മൂലം കുട്ടികളിൽ Rickets എന്ന അസുഖം കാണപ്പെടുന്നു. കാലുകൾ, മുട്ടിന്റെ താഴെ വളയുകയും, wrist ഭാഗം വീതിയാകുകയും, വാരിയെല്ല് ഉന്തി വരുകയുമാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണ ങ്ങൾ കണ്ടു തുടങ്ങിയാൽ, വിറ്റാമിൻ ഡി treatment ഡോസിൽ കൊടുക്കേണ്ടതായി വരും
വിറ്റാമിൻ ഡി പലവിധ അസുഖങ്ങളായും ബന്ധം പുലർത്തുന്നു എന്ന് പഠനം കണ്ടെത്തിയിരിക്കുന്നു.
ബി.പി കുറയാൻ സഹായിക്കും.
- Fractures ഉണ്ടാകാതിരിക്കാൻ സഹായിക്കും.
- Asthma & Allergies കുറയ്ക്കാൻ സഹായിക്കും.
- പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിൻ ഡി അധികമായാൽ ദോഷമാണോ?
അതെ, വിറ്റാമിൻ ഡി നമ്മുടെ ശരീരം സ്റ്റോർ ചെയ്യുന്നതു മൂലം, ഇതിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കും. അതുകൊണ്ട് തന്നെ ഒരു ഡോക്ടറിനെ കണ്ട്, രോഗലക്ഷണങ്ങൾ മനസ്സിലാക്കി ബ്ലഡ് ലെവൽ ചെക്ക് ചെയ്തതിനുശേഷം മാത്രമേ വിറ്റാമിൻ ഡി ഗുളികകൾ കഴിക്കാവൂ.