രാജ്യത്തെ ട്രെയിനുകളില്‍ മോഷണം എന്നതൊരു നിത്യസംഭവമാണ്. എപ്രിലില്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസിലെ ഒരു കോച്ചിലെ 20 ഓളം പോരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിരുന്നു. രാജ്യത്ത് ആള് കൂടുന്നിടത്ത് മോഷ്ടാക്കളും കൂടുന്നുവെന്നതാണ് അവസ്ഥ. റെയില്‍വേ പോലീസിന്റെ ജാഗ്രതയും സേവനങ്ങളുമുണ്ടെങ്കിലും അതൊന്നും നിത്യേനയുള്ള മോഷണം തടയാന്‍ പര്യാപ്തമല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രചരിക്കുന്ന ഒരു മൊബൈല്‍ മോഷണ വീഡിയ ഒരു കുട്ടിക്കള്ളന്റേതാണ്.
ട്രെയിനനകത്ത് ചാര്‍ജിനിട്ട ഫോണ്‍ പുറത്തുനിന്ന് കവര്‍ന്ന് കടന്നുകളയുകയാണ് ഒരു പയ്യന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് മോഷണം നടത്തുന്നത്. വളരെ തിരക്കുള്ള ബോഗിയില്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു മോഷണം. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകളെ സാക്ഷിയാണ് മോഷണവും മുങ്ങലും. ആര്‍ക്കെങ്കിലും പ്രതികരിക്കാന്‍ ആകുന്നതിന് മുമ്പ് തന്നെ വളരെ കൂളായി ഈ കൊച്ചുകള്ളന്‍ വേഗത്തില്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.
സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിടുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടിരിക്കുകയാണെങ്കില്‍ അതിന് അടുത്ത് തന്നെ ഇരിക്കണമെന്ന് പറയാറുള്ളതാണ്. സ്ത്രീകള്‍ ആഭരണങ്ങള്‍ ധരിച്ചാല്‍ ജനലിനോട് ചേര്‍ന്ന് ഇരിക്കരുതെന്നും പറയാറുണ്ട്. കള്ളന്മാര്‍ ഇവ തട്ടിയെടുത്ത് ഓടിപ്പോകുന്നതാണ് ഇതിന് പിന്നിലെ കാരണം.
എന്നാല്‍ ഇപ്പോള്‍ ട്രെയിനിനുള്ളില്‍ നിന്ന് യുവാവ് ഫോണ്‍ മോഷ്ടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഫോണ്‍ മോഷ്ടിച്ച് ഇയാള്‍ ഓടുന്നത് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലാണ് സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് ഓടുന്ന ട്രെയിനില്‍ നിന്ന് ഒരു യാത്രക്കാരന്റെ മൊബൈല്‍ തട്ടിപ്പറിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്ത് കുറഞ്ഞ വേഗതയില്‍ നീങ്ങി തുടങ്ങി. ഈ സമയം തീവണ്ടിയുടെ തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലൂടെ ഒരാള്‍ നടക്കാനും തുടങ്ങി. ട്രെയിനിന്റെ വേഗത കൂടിയപ്പോള്‍ ഉടന്‍ തന്നെ കൈ അകത്തേക്ക് കടത്തി ഫോണ്‍ തട്ടിപ്പറിച്ച് അയാള്‍ ഓടി. ഈ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമായിട്ടില്ല.