തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പിച്ച് ചെറുമകന്‍. എടക്കുളം കോമ്പാത്ത് വീട്ടില്‍ 79 വയസ്സുള്ള കേശവനെയാണ് ശ്രീകുമാര്‍ വെട്ടി പരിക്കേല്‍പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂര്‍ പോലീസിന് കൈമാറുകയും ചെയ്തു.
വധശ്രമം ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയായ ശ്രീകുമാര്‍ ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്കും മാറ്റി.