വിവാദ കമ്പനി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് 1000 കോടി പിഴ. ചൈനീസ് ധനകാര്യ മന്ത്രാലയം ആണ് പിഴ ചുമത്താൻ ഒരുങ്ങുന്നത്. ധനകാര്യ ഓഡിറ്റിംഗിൽ പിഴ ചുമത്തിയതിനെ തുടർന്നാണ് പിഴ.

ചൈനയിലെ റിയൽ എസ്റ്റേറ്റ് ബിൽഡർമാരിലൊന്നായ എവർഗ്രാൻഡയുടെ ധനകാര്യ ഓഡിറ്റിംഗിൽ ആണ് തിരിമറി നടത്തിയത്. വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന കുറ്റം ചുമത്തി എവർഗ്രാൻഡയുടെ ഉപകമ്പനിയായ ഹെങ്ഡയ്ക്ക് 418 കോടി യുവാൻ പിഴയിട്ടിരുന്നു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൻ്റെ ഉപകമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് സോങ് ടിയാൻ എന്ന ഷാങ്ഹായ് ആസ്ഥാനമായ കമ്പനിയാണ് ഹെങ്ഡയുടെ ഓഡിറ്റിംഗ് നടത്തിയിരുന്നത്. എവർഗ്രാൻഡയുടെ ഓഡിറ്റർമാരായി 10 വർഷത്തിൽ അധികമായി ഈ കമ്പനി ചൈനയിൽ പ്രവർത്തിക്കുന്നു.

അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ ഓഡിറ്റിംഗ് പ്രവർത്തനങ്ങൾ നിറുത്തി വച്ചു. കേരളത്തിൽ കെ ഫോൺ, ഇ മൊബിലിറ്റി, സ്പേസ് പാർക്ക് എന്നീ പദ്ധതികളുടെ കൺസൾട്ടിംഗ് ഏജൻസി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനാണ് ലഭിച്ചത്.

പദ്ധതികൾ എല്ലാം പൊട്ടി പാളിസാകുകയും മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും ചെയ്തു. വീണ വിജയൻ്റെ എക്സാ ലോജിക് കമ്പനിയുടെ മെൻ്റർ ആയിരുന്നു പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടായ ജെയ്ക്ക് ബാലകുമാർ.