തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം വാർഷിക ആഘോഷിക്കാൻ ഒരുങ്ങുകയാണ് പിണറായി. ചെലവ് 250 കോടി കടക്കും.

കിഫ്ബി , സർക്കാർ ഫണ്ട്, വിവിധ വകുപ്പുകളുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വിഹിതം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഫണ്ട് സമാഹരിക്കും. അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങും എന്നാണ് ലഭിക്കുന്ന സൂചന.

രണ്ട് മാസം നീണ്ട് നിൽക്കുന്ന വിപുലമായി പരിപാടിയാണ് തയ്യാറാക്കുന്നത്. എല്ലാ ജില്ലകളിലും സർക്കാരിൻ്റെ മൂന്നാം വാർഷികം ആഘോഷിക്കും. സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കും. പി.ആർ. ഡിയ്ക്കായിരിക്കും ചുമതല. അടുത്ത ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.ഒന്നും രണ്ടും വാർഷികങ്ങൾ അതിഗംഭീരമായി ആഘോഷിച്ചിരുന്നു.

അടുത്ത മാസം പുറത്ത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ഫലം എതിരാകുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലം എതിരായാൽ വാർഷിക ആഘോഷങ്ങൾങ്ങ് പകിട്ട് കുറയും. ജൂൺ 10 മുതൽ നാലാം ലോക കേരള സഭയും ആരംഭിക്കും. 10 കോടി രൂപയാണ് ഇതിൻ്റെ ചെലവ്.