കൊച്ചി : നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു. കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ആരെന്നത് വ്യക്തമല്ല എങ്കിലും ഫ്ലാറ്റിൽ താമസമുള്ള ആരോ ആണ് ഇതിന് പിറകിലെന്നാണ് പ്രാഥമിക നിഗമനം.