
തിരുവനന്തപുരം സി-ഡിറ്റിൽ 18 ഒഴിവുകൾ; 29,300 രൂപ മുതൽ 32,550 രൂപ വരെയാണ് ശമ്പളം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) വിവിധ തസ്തികകളിലായി 18 ഒഴിവുകളുണ്ട്. താൽക്കാലിക നിയമനങ്ങളായിരിക്കും ഇത്.
പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ (11):
സി-ഡിറ്റിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ 11 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി മെയ് 21 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
പ്രോജക്ട് അസോസിയേറ്റ് (സിസ്റ്റം): കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഫിസിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 23-40 വയസ്സ്.
പ്രോജക്ട് അസോസിയേറ്റ് (ഡിജിറ്റൈസേഷൻ): ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം 3 വർഷത്തെ എൻജിനീയറിങ് ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 23-45 വയസ്സ്.
ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 29,300 രൂപ മുതൽ 32,550 രൂപ വരെയാണ് ശമ്പളം ലഭിക്കുക. അപേക്ഷാ ഫീസ് 300 രൂപയാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഫീസില്ല.
‘എന്റെ കേരളം’ പ്രോജക്ടിലെ ഒഴിവുകൾ (7):
സി-ഡിറ്റിന് കീഴിലുള്ള ‘എന്റെ കേരളം’ പ്രോജക്ടിലേക്ക് സ്ട്രാറ്റജി അനലിസ്റ്റ്, സ്ട്രാറ്റജി സ്പെഷ്യലിസ്റ്റ്, വിഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്), വിഡിയോ എഡിറ്റർ എന്നീ തസ്തികകളിലായി 7 ഒഴിവുകളുമുണ്ട്. ഇതും താൽക്കാലിക നിയമനമാണ്. ഈ ഒഴിവുകളിലേക്ക് മെയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദമായ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്കായി സി-ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.careers.cdit.org സന്ദർശിക്കുക.