News

ജോസ് കെ.മാണിയുടെ മകൾ റിതിക വിവാഹിതയായി

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെയും നിഷ ജോസ് കെ.മാണിയുടെയും മകൾ റിതിക വിവാഹിതയായി. കോട്ടയം കണിയാംകുളം ബിജു മാണിയുടെയും സിമിയുടെയും മകൻ കെവിനാണ് വരൻ. പാലായിൽ നടന്ന വിവാഹ സത്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ജി.ആർ. അനിൽ, വി. അബ്ദുറഹ്‌മാൻ, സ്പീക്കർ എ.എൻ. ഷംസീർ, ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ. ജോസഫ്, ആർ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, സി.എം.പി. ജനറൽസെക്രട്ടറി സി.പി. ജോൺ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *