FinanceKerala Government NewsNews

ശമ്പള പരിഷ്കരണം അട്ടിമറിച്ചു; 5 വർഷത്തിലുള്ള പരിഷ്കരണം ഇനി 10 വർഷത്തിൽ ഒരിക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാലങ്ങളായി അനുവദിച്ചു വരുന്ന 5 വർഷം കൂടുമ്പോൾ ഉള്ള ശമ്പള പെൻഷൻ പരിഷ്കരണം ഇനി ഉണ്ടാകില്ല.

2019 ജൂലൈ മാസം നിലവിൽ വന്ന പതിനൊന്നാം ശമ്പള പരിഷ്കരണത്തിന് ശേഷം ജീവനക്കാർക്ക് 2024 ജൂലൈ മുതൽ ആണ് അടുത്ത ശമ്പള പരിഷ്കരണം നിലവിൽ വരേണ്ടത്. എന്നാൽ 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം നൽകും എന്നും ഒന്നും നിഷേധിക്കില്ല എന്നും തുടർച്ചയായി പറയുന്ന ധനമന്ത്രി ശമ്പള പരിഷ്കരണത്തിന്റെ ആദ്യ മൂന്ന് ഗഡുക്കൾ നൽകുന്നത് അനന്തമായി നീട്ടി വെക്കുകയായിരുന്നു. 5 വർഷ തത്വം പാലിച്ച് കൊണ്ട് തന്നെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും എന്നാണ് ഇടത് നേതാക്കൾ സംഘടനാ സമ്മേളന വേദികളിൽ പ്രഖ്യാപിച്ചത്.

എന്നാൽ, 2024 ജൂലൈ മാസം മുതൽ ജീവനക്കാർക്ക് അനുവദിക്കേണ്ട ശമ്പള പരിഷ്കരണത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരുവിധ ഫയൽ നീക്കവും നിലവിൽ ഇല്ല എന്നാണ് ധനവകുപ്പ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

2021 ജൂലൈ മാസം മുതലുള്ള 19% ക്ഷാമബത്തയും ജീവനക്കാർക്ക് കുടിശികയാണ്. ഇനി പുതിയ ശമ്പള കമ്മീഷനെ നിയമിച്ചാലും കമ്മീഷന്റെ വിശദമായ വർഷത്തോളമുള്ള പഠനത്തിനും സംഘടനകളുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷം 2026-27 ൽ മാത്രമാകും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്. അങ്ങനെ എങ്കിൽ ചരിത്രത്തിൽ ആദ്യമായി 5 വർഷ തത്വം പാലിക്കപ്പെടാതെ 2019 ന് ശേഷം 2028 ൽ മാത്രമേ ജീവനക്കാർക്ക് അടുത്ത ശമ്പള പരിഷ്കരണ ആനുകൂല്യം ലഭിക്കുകയുള്ളൂ.

  • ഒന്നാം പേ റിവിഷൻ 1965
  • രണ്ടാം പേ റിവിഷൻ1968
  • 1973 കേന്ദ്ര സമാനമായ പരിഷ്കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
  • മൂന്നാം പേ റിവിഷൻ 1978
  • നാലാം പേ റിവിഷൻ 1983
  • അഞ്ചാം പേ റിവിഷൻ 1987
  • ആറാം പേ റിവിഷൻ 1992
  • ഏഴാം പേ റിവിഷൻ 1997
  • എട്ടാം പേ റിവിഷൻ 2003
  • ഒൻപതാം പേ റിവിഷൻ 2009
  • പത്താം പേ റിവിഷൻ 2014
  • പതിനൊന്നാം പേ റിവിഷൻ 2019

28 Comments

  1. In india only one state to give every four year pay revision.. In this reason huge pay burden in kerala state government.

    1. Not every four years, five years. If you do not know the facts, pls , better do not comment. Only a very minor category of people are drawing good salaries. They are in top echelons. Compare the salaries of Kerala State govt employees with other State govt employees. Only then you will come to know the facts. Secondly, Clerical cadre is the major strength and there are no new appointments happening. Employees are retiring only and no reduction in work load. Load is only increasing.

      1. Your contribution is not helping state to earn more revenue. These officers are not allowing private sector to grow so that state will get more tax revenue. In such situations shouldn’t increase their salaries unless they are proving the increase in revenue out of their efforts.

  2. കേരളത്തിലെ 95% ജനങ്ങലെ പിഴിഞ്ഞ് 5% വരുന്ന സർക്കാർ ജീവനക്കാര തിറ്റി പോറ്റുന്ന നയം മാറണം. ഇവരെ സംരക്ഷി കാൻ India യിൽ tax കുടുതഇൽ ഉള്ള സംസ്ഥാനം ആണ് keralam

    1. ജോലി ചെയ്യുന്ന ആർക്കും കൂലി കൊടുക്കില്ലേ. അത്ര തന്നെയേ ഇവിടെ നടക്കുന്നവളും. ഇവിടെ തൊഴിൽ ദാതാവ് സ൪ക്കാരാണ്. അവ൪ അവരുടെ കീഴിൽ അവർക്കുവേണ്ടി (ജനങ്ങൾക്ക് വേണ്ടി) പ്രത്യേക തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും മുൻകൂട്ടി നിശ്ചയിച്ചു നിയമനം നടത്തുന്നവരാണ് അവരുടെ കീഴിലെ ജീവനക്കാർ. ജീവനക്കാ൪ വാങ്ങുന്ന തുകക്കനുസരിച്ച് ജോലി ചെയ്യിക്കേണ്ടുന്ന ഉത്തരവാദിത്തം സ൪ക്കാരിനാണ്. മറ്റാരും അതിനുമേൽ മുതലാളി ചമയണ്ട.

      1. കിട്ടാത്ത മുന്തിരി പുളിക്കും……ഉദ്യോഗസ്ഥർ എന്ന പദവി ആർക്കും കിട്ടും…..എല്ലാവരും 12 പഠനത്തിന് ശേഷം ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ജോളിക്കോ അല്ലെങ്കിൽ സ്വന്തം സന്തോഷത്തിന് വേണ്ടി ഒരു അധ്വാനത്തിന് തെയ്യറാവതെ ഊരു ചുറ്റി,നാട് ചുറ്റി നടന്നപ്പോൾ ഒരു ചെറിയ വിഭാഗത്തിൽ 99% പേരും നന്നായി അധ്വാനിച്ച് പഠിച്ച് ജോലി നേടി. Correct ആയി ടാക്സ് കെട്ടുന്ന ഒരേ ഒരു വിഭാഗം ഉദ്യോഗസ്ഥർ ആണ്.
        ടാക്സ് വെട്ടിച്ച് കൊള്ള അടിക്കുന്ന എത്ര എത്ര ബിസിനസ്സ് കാർ പല ബൊണ്ടും കൊടുത്ത് രക്ഷപ്പെടുന്നു അവർക്കെതിരിൽ ആർക്കും ഒന്നും പറയാനില്ല…. രണ്ടും മൂന്നും പെൻഷൻ വാങ്ങുന്നവരുടെ ആണ് നിർത്തൽ ആക്കേണ്ടത്……
        MP, MLA തുടങ്ങിയവരുടെ സ്കെയിൽ ,പെൻഷൻ ഒക്കെ ഒന്ന് നോക്കൂ എന്തിന് അത്രയും കൊടുക്കണം. വെറും 5 വർഷം MLA,MP ആയാൽ എന്തിന് ആജീവനാന്ത ഫുൾ പെൻഷൻ…..
        ജീവിതത്തിലെ നല്ല ആരോഗ്യം ഉള്ള കാലം സേവനം ചെയ്തത് അവസാനിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം കാണുമ്പോൾ ഒരു കൂട്ടം ആളുകൾക്ക് നല്ല ചൊറിച്ചിൽ ആണ്….. ചൊരിയുന്ന ആൾക്കും ആകാമല്ലോ ഉദ്യോഗസ്ഥർ. ആരും തടഞ്ഞിട്ടില്ലല്ലോ…….

    2. സർക്കാർ ജീവനക്കാരുടെ ശമ്പളത്തെയും മറ്റും വിശദമായി പഠിച്ചു നോക്കൂ.. അപ്പോൾ അറിയാം അവരുടെ ബുദ്ധിമുട്ട്

    3. അങ്ങനെ തീറ്റി പോറ്റപ്പെടുന്നവരുടെ കൂട്ടത്തിൽ താങ്കൾ എന്തുകൊണ്ട് കൂടിയില്ല? കിട്ടാക്കനി പുളിക്കുമല്ലേ? അല്ലെങ്കിൽ അതിൽ കയറിയിട്ട് കമന്റ് വിടൂ.

    4. താങ്കൾ പറയുന്ന ടാക്സും കൂടാതെ income tax, professional tax എന്നിവയും കൃത്യമായി സർക്കാർ ജോലിക്കാരിൽനിന്നും പിടിച്ച് വാങ്ങുന്നുണ്ട്. ഇതെല്ലാം ആണ് വസ്തുതകൾ. ഇതെല്ലാം അറിഞ്ഞിട്ട് മതി കമന്റ്.

    5. Jo jivargi താങ്കളുടെ വീട്ടിൽ പറമ്പിൽ പണിക്കും മറ്റുള്ള പണിക്കും വരുന്ന ആൾക്കാർക്ക് ജോലി കഴിഞ്ഞ് കൂലി കൊടുക്കില്ല എന്നിട്ടെന്തേ ജോലി നിങ്ങൾ ചെയ്യാത്ത അതുപോലെ തന്നെ സർക്കാരിന് വേണ്ടി ജോലി ചെയ്യാൻ ആയിട്ട് പിഎസ്സി വഴി നേടിയ ജോലി ചെയ്തിട്ടാണ് ആൾക്കാർ ശമ്പളം വാങ്ങിക്കുന്നത് ഇതിനിടെ ഈ മന്ത്രിമാരുടെ മറ്റും എന്നുപറഞ്ഞ് 22 32 പേരെ ഒരു മന്ത്രിക്ക് വെച്ച് രണ്ടര വർഷം ഒരാൾക്ക് 50000, 70000 ശമ്പളം കൊടുത്ത് രണ്ടര വർഷം കഴിഞ്ഞ് പതിനായിരം പെൻഷനും കൊടുത്തു അതിനുശേഷം അടുത്ത രണ്ടര വർഷത്തേക്ക് അടുത്ത് എത്ര ആൾക്കാരെ കയറ്റി ഇതുപോലെ ശമ്പളം കൊടുത്ത് പെൻഷൻ കൊടുത്ത് സർക്കാരും മുടിയുന്ന നിനക്കൊന്നും കുഴപ്പമില്ല പണിയെടുത്ത് സർക്കാർ ജീവനക്കാർക്ക് കാശു കൊടുക്കുന്നതാണ് നിനക്ക് ബുദ്ധിമുട്ട്

  3. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥ ശമ്പളവും അനുകൂല്യങ്ങളും അമേരിക്കക്കാരുടെ നിലവാരത്തിലേക്ക് ഉയർത്തുക.അവർക്ക് മാത്രമായി വോട്ടവകാശം നിജപ്പെടുത്തുക. യുവതലമുറയോട് സ്വന്തം രക്ഷക്കായി രാജ്യം വിടാൻ പറയുക.

  4. കേരളത്തിൽ യുവജനങ്ങൾക്ക് ആകെയുള്ള പ്രതീക്ഷയാണ് PSC പ്രഠിച്ച് സർക്കാർ ജോലി നേടൽ. വെറുതെയല്ല യുവതലമുറ ഇവിടം വിട്ടുപോകുന്നത്.

  5. ഉള്ള ശമ്പളം തന്നെ കൂടുതലാണ്.

    ഇനിയും ജനങ്ങളുടെ കടം കൂട്ടണോ 😀

    1. സർക്കാർ ജീവനക്കാരൻ ആണെങ്കിൽ നിജസ്ഥിതി അറിയാം. അതറിഞ്ഞിട്ട് മതി, കമന്റടിക്കൽ. കമന്റ് കേട്ടാൽ തോന്നുന്നത്, താങ്കൾ ഇടത്-വലത് രാഷ്ട്രീയ പാർട്ടി അംഗമാണെന്നാണ്. പറയുന്നത് കേട്ടാൽ തോന്നും, ശമ്പളം കൊടുത്തത് കൊണ്ട് മാത്രമാണ് കേരളം മുടിഞ്ഞതെന്ന്.

    2. താൻ ആദ്യം free ആയിട്ട് ജോലി ചെയ്ത് കൊടുക്ക്

    1. As a result കൈക്കൂലി കൂടും… ജനങ്ങൾ indirect പിഴിയുന്നത് കുറഞ്ഞ് ഡയറക്റ്റ് വൻതോതിൽ പിഴിയപ്പെടും…

  6. If you are not satisfied this job leave the job and go for better job, even govt reduce the salary half of now nobody will leave the job because the benefits what now getting never compromise with any other jobs that is the reason 10 to 20 years preparation for PSE tests

  7. എന്തിന് ശമ്പള പരിഷ്കരണം? ജോലി ചെയ്യുന്നതിൽ കൂടുതൽ സമയം യൂണിയൻ പ്രവർത്തനത്തിന് aka രാഷ്ട്രീയക്കാരുടെ soap ഇടലിന് സമയം ചിലവക്കുന്നവർക്ക് ശമ്പളം വേണ്ട, dismiss ചെയ്യുക പകുതിയിൽ ഏറെ സർകാർ (സെക്രട്ടറിയേറ്റ്) ജീവനക്കാരെ.

  8. കേരളത്തിൽ അടിസ്ഥാന ശമ്പളം വളരെ ഉയർന്നതാണ്. വാസ്തവത്തിൽ അത് ആദ്യം കുറയ്ക്കണം. കഴിഞ്ഞ ശമ്പള പരിഷ്കരണം ശാസ്ത്രീയമായിരുന്നില്ല

    1. കേരളത്തിലെ മറ്റു ജോലികളെ അപേക്ഷിച്ചു നോക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് ശമ്പളം കുറവാണ്..

      ഇപ്പോഴാണെങ്കിൽ പെൻഷൻ ഇല്ല… മറ്റു പല ആനുകൂല്യങ്ങളും ഇല്ല..

      ഇപ്പൊ അതെല്ലാം ഉള്ളത് രാഷ്ട്രീയക്കാർക്ക് ആണ്.

      ആ രാഷ്ട്രീയക്കാരാ കാരണമാണ് കേരളം മുടിഞ്ഞ്ഞു പോയത്

      1. I am a central govt employee. My comment was based on comparison of the basic pays, and was not for insulting or hurting anyone. Please make a comparison of the pay and other benefits of Kerala , that of other states and central govt.

Leave a Reply

Your email address will not be published. Required fields are marked *