പറയുന്നതെല്ലാം കള്ളം , മകൾ പോലും ഇഡിയ്ക്ക് മുന്നിൽ വിറയ്ക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മോദി

പിണറായി വിജയനും നരേന്ദ്ര മോദിയും

തിരുവനന്തപുരം : കേരളത്തിൽ അഴിമതിഭരണം മാത്രമാണ് പിണറായി വിജയൻ കാഴ്ച്ചവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രധാനമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടുകിടക്കുകയാണ്. അതിന്റെ തെളിവാണ് മാസപ്പടി കേസെന്ന് മോദി ചൂണ്ടികാട്ടി .

മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സഹകരണ ബാങ്ക് അഴിമതികളും എടുത്ത് പറഞ്ഞായികുന്നു മോദിയുടെ പ്രസംഗം. സി പി എം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്.

ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഈ കൊള്ളകൾ കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്.

ശമ്പളം കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാമാണ്. എന്നാൽ കേന്ദ്രമാണ് കാരണമെന്ന് കള്ളം പറയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. വിഷയം ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ പോയ സംസ്ഥാനത്തിന് തിരിച്ചടി കിട്ടിയെന്നും മോദി അഭിപ്രായപ്പെട്ടു.

അഴിമതി നടത്തിയ എല്ലാവരെയും തുറുങ്കിൽ അടക്കും. അഴിമതി നടത്തിയവരിൽ നിന്നും പണം തിരികെ പാവങ്ങൾക്ക് എത്തിക്കും. അഴിമതിക്കാർ മോദിയെ തടയാൻ ശ്രമിക്കുന്നുവെന്നും മോദി ഇവരെ പേടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments