CrimePolitics

ടി.പി വധക്കേസിലെ പ്രതി പി.കെ.കുഞ്ഞനന്തന്‍റെ മരണം ; ദുരൂഹത ആവര്‍ത്തിച്ച് കെ.എം.ഷാജി

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ എല്‍ക്കുന്നതിന് ആഴ്ചയ്ക്ക് മുമ്പ് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ ഒരു വിവിെഎപി സന്ദര്‍ശിച്ചിട്ടുണ്ട്. അതാരെന്ന് പിന്നീട് പറയും. ആരോപണം ഉന്നയിച്ചതിന്റ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലു വിളിക്കുന്നുവെന്നും കെ.എം.ഷാജിപറഞ്ഞു.

വടകര മണ്ഡലത്തിലെ പേരാമ്പ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ വച്ചാണ് സിപിഎമ്മിനെ വെല്ലുവിളിക്കുന്ന പ്രസം​ഗവുമായി കെ.എം ഷാ​ജി രം​ഗത്ത് എത്തിയത്. റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടി (ആർ.എം.പി)യുടെ സ്ഥാപക നേതാവായ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ്‌ 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസ്‌ ആണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസ്‌.

കേസിലന്റെ തുടക്കം മുതൽ തന്നെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടിയും ആരോപിച്ചിരുന്നു.പിന്നീട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *