Loksabha Election 2024Politics

തിരഞ്ഞെടുപ്പ് ചട്ടലംഘനം; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞു

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.ലോറിയില്‍ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് അരി വിതരണം നിര്‍ത്തി. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മലമ്പുഴ എംഎല്‍എ പ്രഭാകരന്‍ അറിയിച്ചു.

അതേ സമയം ഓപൺ മാർക്കറ്റ് സെയിൽസ് സ്‌കീം വഴി ഫുഡ് കോർപറേഷനിൽനിന്ന് 24 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഭാരത് അരി. നാഫെഡ്, നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് കേന്ദ്ര ഏജൻസികൾ വഴി ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *