വര്‍ഷങ്ങള്‍ക്കു ശേഷം Review| ധ്യാനിന്റെ പ്രകടനം മുതല്‍ അമൃത് രാംനാഥിന്റെ സംഗീതം വരെ മികച്ചത്!

Varshangalkku Shesham Movie Review

ഫീല്‍ഗുഡ് സിനിമകളുടെ ഉടയതമ്പുരാന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ഏറ്റവും പുതിയ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലും വിജയം ആവര്‍ത്തിക്കുന്നു. ഇന്ന് ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തിയ സിനിമ വമ്പന്‍ താരനിരകൊണ്ട് പടം അനൗണ്‍സ് ചെയ്ത സമയം മുതല്‍ തന്നെ ചര്‍ച്ചയായിരുന്നു.

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജുവര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ ഫീല്‍ഗുഡ് എന്ന ഒറ്റവാക്കില്‍ പറയാവുന്ന സിനിമയില്‍ പ്രത്യേകം എടുത്ത് പറയേണ്ടത് ധ്യാന്‍ ശ്രീനിവാസന്‍ എന്ന നടനെക്കുറിച്ചാണ്. പാകപ്പെടുത്തിയ പ്രകടനം എന്നാണ് ധ്യാൻ ശ്രീനിവാസൻ്റെ അഭിനയം തെളിയിക്കുന്നത്. ആദ്യവസാനം പ്രണവും ധ്യാനും തമ്മിലുള്ള കോമ്പിനേഷനുകള്‍ മികച്ചതായിരുന്നു.

ആദ്യ പകുതി ഇമോഷനില്‍ നിറയുമ്പോള്‍ രണ്ടാം പകുതിയില്‍ നിവിന്‍ പോളി അടക്കമുള്ള അതിഥി താരങ്ങളുടെ പ്രകടനമാണ് ആകര്‍ഷണമാകുന്നത്. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് ചെയ്ത സിനിമ. സിനിമയുടെ സംഗീതത്തിനും നല്ലൊരു കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നിവിൻ പോളിയുടെ കഥാപാത്രം തിയേറ്ററില്‍ വൻ ചിരിയാണ് ഉയർത്തിയത്. തുടർച്ചയായ സിനിമാ പരാജയങ്ങള്‍ക്ക് ശേഷം ഈ സിനിമയിലൂടെ നിവിന്റെ തിരിച്ചുവരവായാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് നിര്‍മാണം. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രണവ് മോഹൻലാല്‍, വിനീത് ശ്രീനിവാസൻ

മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തിയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിങ് പാര്‍ട്ണര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജന്‍ എബ്രഹാം, ആര്‍ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് ബിജിത്ത്, പര്‍ച്ചേസിങ് മാനേജര്‍ ജയറാം രാമചന്ദ്രന്‍, വരികള്‍ ബോംബേ ജയശ്രീ, വൈശാഖ് സുഗുണന്‍, മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍, ഓഡിയോഗ്രാഫി വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ.

ത്രില്‍സ് രവി ത്യാഗരാജന്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, ടൈറ്റിലര്‍ ജെറി, സബ് ടൈറ്റില്‍സ് വിവേക് രഞ്ജിത്ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments