അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭംഗിയായിരുന്നു. കണ്ടാൽ കണ്ണെടുക്കാൻ പറ്റാത്ത വിധം മനോഹരമാണ് അയോധ്യാ പ്രതിഷ്ഠ. ഇപ്പോൾ ആ ഭംഗിയ്ക്ക് ഒരേട് കൂടെ പകർന്ന് നൽകിയിരിക്കുകയാണ്. അതി മനോഹരമായി പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന രാംലല്ലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിക്ക് വേണ്ടിയാണ് വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങൾ രാംലല്ലയെ ധരിപ്പിച്ചിരിക്കുന്നത്. ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 ന് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിൻ്റെ ഒമ്പതാം ദിനമാണ് രാമനവമി.
രാമക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നിരവധി ചടങ്ങുകൾ നടക്കുന്നുണ്ട്. മയിലിൻ്റ രൂപവും വൈഷ്ണവ ചിൻഹങ്ങളും തുന്നിച്ചേർത്ത വസ്ത്രമാണ് രാംലല്ലയെ ധരിപ്പിക്കുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് റാംലല്ലയുടെ വസ്ത്രത്തിന് സമാനമായൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്ന് വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് എക്‌സിലൂടെ അറിയിച്ചു.