കോടികൾ നിക്ഷേപമുള്ള 81 അക്കൗണ്ടുകൾ ; ​ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ ; സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തൃശ്ശൂർ : സിപിഎമ്മിന് ഇഡി വക കതൃക പൂട്ട് . സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം കോടികൾ
ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കിൽ ഇപ്പോഴത്തെ ബാലൻസ്.

കഴിഞ്ഞ ദിവസമാണ് ഈ നടപടിയ്ക്ക് ആസ്പതമായ തെളിവുകൾ ഇഡി കണ്ടെത്തിയത്. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയുണ്ടെന്നും ഇതിൽ നിന്ന് ഒരു കോടി രൂപ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിൻവലിച്ചെന്നും ഇഡി കണ്ടെത്തി. സിപിഐഎമ്മിൻ്റെ ബാങ്ക് അക്കൗണ്ടുകൾ കർശന നിരീക്ഷണം നടത്തിവരുമ്പോൾ പണം പിൻവലിച്ചു. തുടർന്നാണ് പരിശോധന നടന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു കോടി രൂപ ഒറ്റത്തവണയായി പിൻവലിച്ചിരുന്നു. ഇത് മുൻപും ലക്ഷകണക്കിന് രൂപ പിൻവലിച്ചിട്ടുണ്ട്. തുടർന്നാണ് ബാങ്കിൽ രണ്ടു ദിവസമായി ആദായ നികുതി പരിശോധന നടത്തിയത്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ സിപിഎമ്മിന് ബാങ്കിൽ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഐഡിയുടെ കത്തിനെ തുടർന്ന് ഇൻകം ടാക്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

എം എം വർഗീസ് സിപിഎമ്മിൽ നിന്ന് 1 കോടി രൂപ പിൻവലിച്ചെന്നാണ് കണ്ടെത്തൽ. 6 രൂപയുടെ ആദായനികുതി അടച്ചിട്ടില്ലെന്ന് ഐഡി കണ്ടെത്തി. പണത്തിലെ മുഴുവൻ ഇടപാടുകളും പരിശോധിച്ചു. സിപിഐഎം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ബാങ്കിലേക്ക് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments