കോട്ടയം ; തോമസ് ചാഴികാടൻ്റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം നിർത്തി. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തി.
മൈക്ക് സ്റ്റാൻഡ് ശരിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി പിന്നീട് പ്രസംഗം തുടർന്നത്. തലയോല പറമ്പിലാണ് കൺവെൻഷൻ നടന്നത്. ഇതിന് മുൻപ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിനിടെ മൈക്ക് തകരാറിലായതും പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തതും വിവാദമായിരുന്നു.
വലിയ വിമർശനങ്ങൾ ഉയർന്നതോടെ മുഖ്യമന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൌളിംഗ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തുകയും അത് പൊതുസുരക്ഷയെ ബാധിക്കാത്ത വിധത്തിൽ പ്രവർത്തിക്കുകയും ചെയ്തു.
കേരള പോലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നും എഫ് ഐആർ വ്യക്തമാക്കി. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. തുടർന്ന് സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു