ഇന്‍സ്റ്റഗ്രാം വട്ടന്‍മാര്‍; ‘സ്വര്‍ണ്ണക്കാറു’കൊണ്ട് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയും വൈറലാകുന്ന ദില്ലിയിലെ ഇന്‍ഫ്‌ളുവേഴ്‌സ്

ദില്ലി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ എന്തൊക്കെ ചെയ്യുമെന്നത് പലപ്പോഴും സാധാരണക്കാരന്റെ ചിന്തകള്‍ക്കും അപ്പുറമാണ്. അതുകാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ ദില്ലി പശ്ചിമ വിഹാറില്‍ നിന്ന് വൈറലാകുന്നത്.

സ്വര്‍ണനിറത്തിലുള്ള പിക്കപ്പ് വാന്‍ തിരക്കേറിയ പശ്ചിമവിഹാര്‍ മേല്‍പ്പാലത്തില്‍ കുറുകെയിട്ട് വീഡിയോ എടുത്താണ് രണ്ടുപേര്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഇതിനെതിരെ വലിയ ജനരോഷം ഒക്കെ ഉയരുന്നുണ്ടെങ്കിലും ഇവര്‍ ഉദ്ദേശിക്കുന്നതും ആളുകളെ കൊണ്ട് ഇതുപോലെ ഒക്കെ പറയിക്കലായിരിക്കും.

സ്വര്‍ണ്ണനിറത്തിലുള്ള പെയിന്റടിച്ച ഒരു ഇസുസു ഡി മാക്സ് പിക്കപ്പ് ട്രക്ക് പെട്ടെന്ന് റോഡിന് കുറുകെ നിര്‍ത്തുന്നതും രണ്ടുപേര്‍ അതില്‍ നിന്ന് ഇറങ്ങിവന്ന് ക്യാമറയെ നോക്കി പോസ് ചെയ്യുന്നതുമാണ് റീല്‍സിലെ രംഗം. ഡ്രൈവര്‍ സൈഡിലെ ഡോര്‍ തുറന്നുവെച്ച് ഓടിച്ചുപോകുന്നതും ഷൂട്ട് ചെയ്തിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും പിന്നീട് തിരക്കേറിയ റോഡിലൂടെ അശ്രദ്ധമായി കാര്‍ ഓടിക്കുന്നതും വ്യക്തമാണ്. വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെ നെറ്റിസണ്‍സ്‌ക്കിടയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

വൈറലായ വീഡിയോയോട് നെറ്റിസണ്‍സ് പ്രതികരിക്കുന്നതും വൈറല്‍ റീല്‍ ഉണ്ടാക്കിയ ഇന്‍ഫ്‌ളുവേഴ്‌സിനെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയാണ് വലിയൊരു വിഭാഗം ആളുകള്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിലാണ് വൈറലായ വീഡിയോ റീല്‍ ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രദീപ് ധകജാത് എന്ന പ്രൊഫൈല്‍ പേരുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് റീല്‍ പങ്കിട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ തന്റെ പോസ്റ്റുകളിലൂടെ തന്റെ ‘ആഡംബരവും സ്വാധീനവും നിറഞ്ഞ’ ജീവിതശൈലി പ്രദര്‍ശിപ്പിക്കുകയും അത് മറ്റുള്ളവര്‍ അനുകരിക്കണമെന്ന് ചിന്തിക്കുന്നവരെയുമാണ് ഇന്‍ഫ്‌ളുവേഴ്‌സ് എന്നറിയപ്പെടുന്നത്. തന്റെ ആഡംബര ജീവിതത്തെക്കുറിച്ച് ഫോളോവേഴ്‌സി െകാണിക്കാന്‍ തന്റെ സ്വര്‍ണ്ണാഭരണങ്ങളും വിലകൂടിയ കാറുകളും കാണിക്കുന്നതാണ് മിക്കവാറും റീലുകള്‍.

ഇന്‍സ്റ്റാഗ്രാമിലെ പ്രദീപ് ധകജാതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന് 71,000-ത്തിലധികം ഫോളോവേഴ്സുള്ള 709 പോസ്റ്റുകളുണ്ട്. ഈ കേസിലെ വൈറലായ വീഡിയോ ഏകദേശം 16 മണിക്കൂര്‍ മുമ്പ് അദ്ദേഹം ‘റോഡ്‌ബ്ലോക്ക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. അപ്ലോഡ് ചെയ്തതിന് ശേഷം വീഡിയോ ഇതിനിടയില്‍ 65,000-ത്തിലധികം കാഴ്ചകളും 4,400 ലൈക്കുകളും നേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments