പിണറായി ഭരണത്തിൽ ശമ്പളം ഉയർത്തിയത് ചിന്ത ജെറോമിന് മാത്രം!

ശമ്പളത്തിന് 100% വർധനയും മുൻകാല പ്രാബല്യത്തിൽ കുടിശികയും കിട്ടിയത് യുവജന ക്ഷേമ കമ്മീഷൻ ചെയർപേഴ്സണ്‍ ആയിരിക്കുമ്പോള്‍; സാധാരണക്കാരൻ്റെ കാര്യം കട്ടപ്പൊക

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ശമ്പളം ഉയർത്തപ്പെട്ടതും കുടിശിക കിട്ടിയതും സഖാവ് ചിന്ത ജെറോമിന് മാത്രം. യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ ശമ്പളം 50,000 ത്തിൽ 1 ലക്ഷമാക്കിയാണ് ചിന്തയുടെ ഉയർത്തിയിരുന്നത്.

ശമ്പളത്തിൽ 100 ശതമാനം വർധനയും കുടിശിക ശമ്പളത്തിന് മുൻകാല പ്രാബല്യവും ലഭിച്ചു. ചിന്തയുടെ അപേക്ഷ പരിഗണിച്ചായിരുന്നു ശമ്പളം ഉയർത്തിയതും കുടിശിക നൽകിയതും. കർഷകർ ആനുകൂല്യങ്ങൾ കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോൾ 9 ലക്ഷം രൂപയാണ് ചിന്തക്ക് കുടിശിക ആയി നൽകിയത്.

ജീവനക്കാർക്കും പെൻഷൻകാർക്കും 3 വർഷമായി ഡി.എ / ഡി.ആർ നൽകിയിട്ട്. 21 ശതമാനമാണ് ഡി.എ / ഡി.ആർ കുടിശിക . ഇതിൽ 2 ശതമാനം പ്രഖ്യാപിച്ചെങ്കിലും 39 മാസത്തെ കുടിശിക ഇല്ല.7 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയിൽ 3 മാസത്തെ ക്ഷേമ പെൻഷനാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഇതിൽ 2 മാസത്തെ ക്ഷേമ പെൻഷൻ വിഷുവിന് മുൻപ് നൽകും എന്നാണ് പ്രഖ്യാപനം. ഏപ്രിൽ 1 ന് വീണ്ടും 1 മാസത്തെ പെൻഷൻ കുടിശിക ആകും. ക്ഷേമ പെൻഷൻ കുടിശിക 5 മാസമായി ഉയരും. കേന്ദ്രത്തിൽ നിന്ന് 13000 കോടി ലഭിച്ചിട്ടും ക്ഷേമ പെൻഷൻ കുടിശിക തീർത്ത് കൊടുക്കാതെ കബളിപ്പിക്കുകയാണ് ധനമന്ത്രി.

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ട് 18 മാസമായി. തുച്ഛമായ ആശ്വാസകിരണം പെൻഷൻ 2 വർഷമായി കൊടുക്കുന്നില്ല. ഒരു വശത്ത് തൊഴിലാളികൾ, ക്ഷേമ പെൻഷൻകാർ, ജീവനക്കാർ, സർക്കാർ പെൻഷൻകാർ , കർഷകർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തട്ടുകളിലുള്ള സാധാരണക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടയുക മറുവശത്ത് സഖാവ് ചിന്ത ജെറോമിന് കുടിശിക ഉൾപ്പെടെ ഉയർന്ന ശമ്പളം നൽകുക. ഈ ശൈലിയിലാണ് ബാലഗോപാലിൻ്റെ ധനകാര്യ ഭരണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments