ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും : എ.കെ.ആന്‍റണി

തിരുവനന്തപുരം : ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ . ആദ്യ നടപടി പൗരത്വഭേദഗതി പിന്‍വലിക്കലായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല.

പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.

പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്‍റണി.ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments