ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍

വയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോര്‍ജിനെ ബത്തേരി പോലീസ് പിടികൂടിയത്.

ഇയാള്‍ക്കെതിരേ സമാനരീതിയിലുള്ള 25-ഓളം കേസുകളുണ്ടെന്നും ഇതില്‍ ആറെണ്ണം വയനാട്ടിലാണെന്നും പോലീസ് പറഞ്ഞു. വയനാട്ടില്‍നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്. സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം ചാത്തന്നൂരില്‍നിന്നാണ് ബത്തേരി എസ്.ഐ. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സോബി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ്, സി.പി.ഒമാരായ വി.ആര്‍. അനിത്ത് കുമാര്‍, എം. മിഥിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. അതേ സമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ.ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭാവന്‍ സോബി ജോര്‍ജ് പ്രതികരിച്ചു.

കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്‌കര്‍ കേസില്‍നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments