ഉദ്ഘാടനം കഴിഞ്ഞിട്ടും കെ റൈസ് കാണാനില്ല ; സപ്ലൈകോ ഓട്ട്ലറ്റുകൾ ഇപ്പോഴും കാലി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സർക്കാർ സപ്ലെയ്കോ വഴി വിതരണം ചെയ്യുന്ന ശബരി കെ റൈസിന്‍റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്.

ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ തോന്നിയതാണ് ചെയ്യുന്നണ്.

ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു. സംസ്ഥാന സർക്കാർ നഷ്ടം സഹിച്ചാണ് വിപണി ഇടപെടൽ നടത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് പദ്ധതിക്കെതിരെ വിമർശം ഉന്നയിച്ചു.

18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുകയാണ്. 10 രൂപ ലാഭം എടുത്താണ് വിൽപനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പന ഇന്ന് തുടങ്ങുമെന്നതായിരുന്നു സംസ്ഥാന സർക്കാരിന‍്‍റെ വാ​ഗ്ദാനം. എന്നാൽ അരി ഇതുവരെ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിലൊന്നിലും എത്തിയിട്ടില്ല.

അരി മാത്രമല്ല, സബ്‍സിഡി സാധനങ്ങളും ഔട്ട്‍ലെറ്റുകളില്‍ എത്തിയിട്ടില്ല എന്നാണ് വിവരം. 5 കിലോ കെ റൈസിനൊപ്പം ബ്രാന്‍റ് ചെയ്യാത്ത അഞ്ച് കിലോ കൂടി ഉപഭോക്താക്കൾക്ക് കിട്ടുമെന്നും പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറയുമ്പോഴും അരി ഔട്ട്ലെറ്റുകളിൽ എത്താത്തത് വലിയ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments