ഡൽഹി : കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി : കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു. മൂന്ന് തവണ എംഎൽഎയായ അദ്ദേഹം കാൺപൂരിലെ വലിയ നേതാക്കളിൽ ഒരാളാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
56 കാരനായ അജയ് കപൂർ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയ് കപൂർ കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ അജയ് കപൂറിന് 76,000 വോട്ടുകൾ ലഭിച്ചു.
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരും എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് . കേരള കോൺഗ്രസ്സിന്റെ അവസ്ഥയും ഏറെ കുറേ സമാനമാണ്. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്.