കോഴിക്കോട് : രണ്ട് മാസം കൊണ്ട് ശൈലജ ടീച്ചർ നേടിയെടുന്ന ജനപിൻതുണ വെറും രണ്ട് മണിക്കൂർ കൊണ്ട് ഷാഫി പറമ്പിൽ സ്വന്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയിൽ പോര് മുറുകുന്ന സാഹചര്യത്തിൽ ശൈലജയെക്കാൽ ഷാഫി പറമ്പിൽ വിജയിക്കാനാണ് സാധ്യതയെന്ന അഭിപ്രായവുമായി കെ.കെ രമ. വടകരയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിക്കാന്‍ പോകുന്നതെന്നും കെ.കെ. രമ പറഞ്ഞു.
അതേ സമയം വടകര പാർലമെൻറ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റേത് പെർമനൻറ് വിസയുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ.
വടകര താര മത്സരം നടക്കുന്ന മണ്ഡലമാണ്. കാരണം, രണ്ട് എം.എൽ.എമാരാണിവിടെ രംഗത്തുള്ളത്. മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയും പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലുമാണിവിടെ മത്സരിക്കുന്നത്. എന്നാൽ, മട്ടന്നൂരിൽ നിന്ന് ശൈലജ ടീച്ചർ വടകരയിലേക്ക് വരുമ്പോൾ ആരെങ്കിലും കരഞ്ഞോ. എന്നാൽ, ഷാഫി പറമ്പിൽ വടകരയിലേക്ക് വരുമ്പോൾ പാലക്കാട്ടുകാർ കരഞ്ഞു.
ഇതിനർത്ഥം പാലക്കാട്ടുകാർക്ക് അറിയാം ഷാഫിയുടെത് പെർമനൻറ് വിസയാണെന്ന്. മട്ടന്നൂർകാർക്കും അറിയാം ടീച്ചറുടെതെന്ന് വിസിറ്റിംങ് വിസയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.