രാജ്യത്തെ ആദ്യ പറക്കും ടാക്സി ഒക്ടോബറിൽ

രാജ്യത്തെ ആദ്യത്തെ ഫ്ലൈയിങ് ടാക്സി ഇ200 ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി സേവനം തുടങ്ങും. e200 വികസിപ്പിച്ച ഇപ്ലെയിൻ കമ്പനി ഫൗണ്ടറും ഐഐടി മദ്രാസ് എയ്റോസ്പെയ്സ് എൻജിനിയറിംഗ് പ്രൊഫസർ സത്യ ചക്രവർത്തി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യയിലെ നഗരങ്ങളിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് പ്രൊഫ. സത്യ പറയുന്നു.

രാജ്യത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് ദീർഘവീക്ഷണത്തോടെയാണ് e200ന്റെ നിർമാണം. ഭാവിയിൽ കൂടുതൽ പറക്കും ടാക്സികൾ സർവീസ് നടത്തുകയാണെങ്കിൽ ആകാശത്ത് തിരക്ക് കുറയ്ക്കാനും ഇടുങ്ങിയ ഇടങ്ങളിൽ പോലും പാർക്ക് ചെയ്യാനും സാധിക്കുന്ന തരത്തിൽ കോംപാക്ട് ആയാണ് പറക്കും ടാക്സികൾ വികസിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ചാർജിംഗ് കഴിഞ്ഞ് അടുത്ത ചാർജ് ചെയ്യുന്നത് വരെ ചെറിയ ദൂരങ്ങളിലേക്ക് നിരവധി തവണ സർവീസ് നടത്താൻ e200 പറക്കും ടാക്സികൾക്ക് സാധിക്കും.

ഇന്ത്യൻ മാർക്കറ്റിലേക്ക് പറക്കും ടാക്സി സാങ്കേതിക വിദ്യ എത്തിക്കാൻ ഡിസൈൻ കമ്പനികൾ, നിർമാണ കമ്പനികൾ, സോഫ്റ്റ്‌വെയർ ഡെവലപർമാർ തുടങ്ങിയവരുമായുള്ള പങ്കാളിത്തത്തിന്റെ ആവശ്യകത പ്രൊഫ. സത്യ പറയുന്നു. നിലവിൽ പറക്കും ടാക്സികൾ പാർക്ക് ചെയ്യാൻ ഹെലിപാഡുകളാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്.

ഭാവിയിൽ പാർക്കിംഗ് ലോട്സ്, മെട്രോ സ്റ്റേഷൻ റൂഫ്ടോപ്, വലിയ കെട്ടിടങ്ങളുടെ റൂഫ് ടോപ് എന്നിവിടങ്ങളിൽ പാർക്കിംഗ് സാധ്യമാക്കും.
പറക്കും ടാക്സികളിൽ യാത്ര ചെയ്യുന്നതിന് വലിയ നിരക്ക് നൽകേണ്ടി വരുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ യൂബർ പോലുള്ള ടാക്സി സർവീസുകൾക്ക് നൽകുന്നതിന്റെ ഇരട്ടിയോളം മാത്രമേ ആകുകയുള്ളൂവെന്ന് പ്രൊഫ. സത്യ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments