ഡോ. ആനി ഷീല; ഹൃദയത്തിനു കാവലാളാണ് ഈ കന്യാസ്ത്രീ

Dr. Sr. Annie Sheela

മരട്‌ പി എസ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടറും കാർഡിയോളജിസ്റ്റുമായ CTC സന്യാസിനി ഡോ. ആനി ഷീല ദീപിക ഐക്കൺ 2024 അവാർഡിന് അർഹയായി. അഡ്മിനിസ്ട്രേഷനും ആതുരസേവനവും തന്മയത്വത്തോടെ നിർവഹിച്ചാണ് സിസ്റ്റർ ഈ അവർഡിന് അർഹയായത്.

ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും MBBS, MD (General Medicine), DM (Cardiology) എന്നീ ബിരുദങ്ങൾ നേടിയിട്ടുള്ള കാർഡിയോളജിസ്റ്റ് ആയ സിസ്റ്റർ സ്റ്റെതസ്കോപ്പുകൊണ്ട് എന്നതിനെക്കാൾ ഹൃദയംകൊണ്ടാണ് തങ്ങളുടെ ഹൃദയാവസ്ഥകളെ കൃത്യമായി തിരിച്ചറിയുന്നത് എന്നാണ് രോഗികൾ പറയുന്നത്.

ഇതിനിടയിൽ MBAയും കരസ്ഥമാക്കിയ സിസ്റ്റർ ആനി ഷീലയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണസാരഥ്യം മരട് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റി. മിഷൻ ആശുപത്രിയുടെ ലാളിത്യവും മൾട്ടി സൂപ്പർസ്പെഷ്യൽറ്റി ഹോസ്പിറ്റലിന്റെ ചികിത്സാ മികവും ഉള്ള ഇവിടെനിന്നും സൗഖ്യം നേടി പോയിട്ടുള്ളത് അനേകരാണ്.

മാസത്തിൽ ഏകദേശം 700 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നല്കാൻ ആശുപത്രിക്ക് കഴിയുന്നുണ്ട്. NABH entry ലെവൽ സർട്ടിഫിക്കറ്റ് ഉള്ള ഈ ആതുരാലയത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ ഡോ. സി. ആനി ഷീലയ്ക്കും പി.എസ്. മിഷൻ ആശുപത്രിക്കും ചെറുതല്ലാത്ത പങ്കുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments