കോഴിക്കോട് : വീണ്ടും എസ്എഫ്ഐക്കെതിരെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. കോളേജില്‍ എസ്എഫ്ഐക്ക് പ്രത്യേകമായൊരു കോടതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പിടിഐ പ്രസിഡന്റ് കുഞ്ഞാമ്മു രംഗത്തെത്തിയിരിക്കുകയാണ്.
പൂക്കോട് വെറ്ററിനറി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തന്റെ മകനെയും ഭീഷണിപ്പെടുത്തി അംഗത്വം എടുപ്പിച്ചെന്നാണ് കുഞ്ഞാമ്മു പറയുന്നത്. ഹോസ്റ്റല്‍ മുറിയില്‍ മകന്റെ ചോര കൊണ്ട് ‘എസ്എഫ്ഐ സിന്ദാബാദ്’ എന്ന് എഴുതിപ്പിച്ചെന്നും കുഞ്ഞാമ്മു വെളിപ്പെടുത്തി.
മകന്റെ പഠനം മുടങ്ങുമെന്ന് കരുതിയാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാമു പറയുന്നു. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ എസ്എഫ്ഐയുടെ ക്രൂരകൃത്യങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ വിവരങ്ങൾ അവർ പങ്ക് വച്ചത്.
പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന എല്ലാ ക്രൂരതകളും താൻ നേരിട്ട് അനുഭവിച്ചതാണെന്നും കുഞ്ഞാമ്മു പറയുന്നുണ്ട്. തന്റെ മകനോട് എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്തില്ലെങ്കിൽ റാഗ് ചെയ്യുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് തന്റെ മകന്റെ മെമ്പർഷിപ്പ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജിനകത്ത് പ്രത്യേകമായൊരു കോടതിമുറിയുണ്ടെന്നും മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയും അവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന തീരുമാനം എസ്എഫ്ഐക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.