കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. പ്രതികളുടെ ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ശിക്ഷ സംബന്ധിച്ച പ്രതികളുടെ വാദം ഇന്നലെ ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ പ്രതികളെ വീണ്ടും ഹൈക്കോടതിയിൽ ഹാജരാക്കും. നിലവിൽ കാക്കനാട് സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിട്ടുള്ളത്. ശിക്ഷയിൽ വാദം പൂർത്തിയായാൽ കേസിൽ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞേക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും കൗസർ എടപ്പഗത്തുമാണ് കേസ് പരിഗണിക്കുന്നത്.