National

മമതാ ബാനര്‍ജിയും യുവ ഡോക്ടറുമാരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

കൊല്‍ക്കത്ത:കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിന് പിന്നാലെ സമരവുമായി രംഗത്തെത്തിയ യുവ ഡോക്ടര്‍മാരുമായി മമത ബാനര്‍ജി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന രണ്ട് ചര്‍ച്ചകളും പരാജയമായിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം കാളിഘട്ടിലെ സ്വ വസതിയില്‍ മമത രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയത്. പൈലറ്റ് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് 30 ഓളം ഡോക്ടര്‍മാര്‍ വൈകുന്നേരം 6.20 ന് ബാനര്‍ജിയുടെ വീട്ടില്‍ എത്തിയത്.

വൈകിട്ട് 5 മണിക്ക് തുടങ്ങുമെന്ന് കരുതിയ യോഗം ഒടുവില്‍ 7 മണിക്ക് ആരംഭിച്ച് 9 മണിയോടെയാണ് അവസാനിച്ചത്. സമരസ്ഥലത്ത് തിരിച്ചെത്തി മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം സര്‍ക്കാരിന് പറയാനുള്ള എല്ലാ കാര്യങ്ങളിലും പ്രതികരണം നല്‍കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അഞ്ചിനാവശ്യം ഉപേക്ഷിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ അഞ്ച് ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയുടെ വില നല്‍കാതെ പ്രശ്നം പരിഹരിക്കപ്പെടണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

എല്ലാ പ്രശ്നങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ യോഗത്തിലേക്ക് പോകുന്നതെന്ന് യോഗത്തിന് മുന്‍പ് പ്രതിഷേധക്കാരില്‍ ഒരാള്‍ വ്യക്തമാക്കിയിരുന്നു.കൊല്ലപ്പെട്ട ഡോക്ടറിന് നീതി ലഭിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യത്തെ ചൊല്ലിയുള്ള സമരം ഒരു മാസത്തിലേറെയായി തുടരുകയാണ്. ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ച് രോഗികളുടെ പരിചരണത്തിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി ഇതിനകം ഉത്തരവിട്ടിരുന്നു. മറ്റുള്ള സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചുവെങ്കിലും കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *