ബെംഗളൂരു: എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കി കമ്പനി ഭരണം പിടിച്ചെടുക്കാനായി നിക്ഷേപ പങ്കാളികള്‍ ഇ.ജി.എം (എക്‌സ്ട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിങ് ) സംഘടിപ്പിച്ചു. What will happen next in Byju’s? Could Byju Ravindran return to India?
കമ്പനിയുടെ 32% ഓഹരി പങ്കാളിത്തമുള്ള 6 നിക്ഷേപകരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ഇ.ജി.എമ്മില്‍ ബൈജു രവീന്ദ്രനെ പുറത്താക്കാന്‍ ഏകകണ്ഠമായി തീരുമാനമെടുത്തതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനു പുറമെ ബോര്‍ഡ് പുനസംഘടിപ്പിക്കാനും, കമ്പനി ഏറ്റെടുക്കലുകളെ കുറിച്ച് ഫോറന്‍സിക് ഓഡിറ്റ് അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള 7 പ്രമേയങ്ങള്‍ക്ക് അനുകൂലമായി 60% പേര്‍ വോട്ട് ചെയ്‌തെന്നാണ് അവകാശവാദം. 40 പേര്‍ക്കായിരുന്നു വോട്ടവകാശം.
എന്നാല്‍ 47% പേര്‍ മാത്രമേ അനുകൂലിച്ചുള്ളൂ എന്നാണ് ബൈജൂസ് മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. ബൈജു രവീന്ദ്രനും കുടുംബത്തിനും കമ്പനിയുടെ 26.3% ഓഹരിയാണുള്ളത്. കമ്പനിചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഇജിഎം സംഘടിപ്പിച്ചതെന്ന് ആരോപിച്ച് ബൈജുവും ഭാര്യ ദിവ്യ ഗോകുല്‍നാഥും സഹോദരന്‍ റിജു രവീന്ദ്രനും വിട്ടുനിന്നു. സൂം ആപ് മുഖേന നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രമുഖ നിക്ഷേപ പങ്കാളികളായ സര്‍ മൈക്കല്‍ നൈറ്റ്, നതാലിയ ക്രൂസ്, പീറ്റേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇവര്‍ക്കു പുറമേ 200ല്‍ അധികം അജ്ഞാതര്‍ കൂടി കടന്നുകയറി, പുറത്താക്കല്‍ പ്രമേയത്തിന്മേലുള്ള വോട്ടിങ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. ബൈജൂസ് ജീവനക്കാരാണ് കടന്നുകയറിയതെന്നാണ് ആരോപണം.
ഇതോടെ ബൈജൂസ് സ്ഥാപക സി.ഇ.ഒയുടെ കസേര തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയില്‍ എൻഫോഴ്സ് ഡയറക്ടറേറ്റ് ബൈജു രവീന്ദ്രനെതിരെ വിദേശനാണ്യ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഫെമ കേസില്‍ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് മുമ്പ് തന്നെ ബൈജു രവീന്ദ്രൻ രാജ്യം വിട്ടെന്നും ഇപ്പോള്‍ ദുബായിലാണെന്നുമുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നു.
നിയമപോരാട്ടം നടത്തി തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമായിരിക്കും ബൈജു രവീന്ദ്രൻ കേന്ദ്രങ്ങളില്‍ സംഭവിക്കാൻ പോകുന്നത്. ഇ.ജി.എം എടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് പറഞ്ഞു കൊണ്ട് ബൈജു രവീന്ദ്രനും കുടുംബവും കമ്പനി ലോ ബോര്‍ഡ്, ഹൈ കോടതി മുതല്‍ സുപ്രീം കോടതി വരെ കേസുമായി നടക്കാനാണ് സാധ്യത. ഇവരുടെ വിശ്വസ്തരെ വെച്ച് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും സാധ്യതയുണ്ട്. ബൈജുവിനെതിരെ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ മുതല്‍ വാടക കുടിശിക കേസ്, കൂടാതെ കുറേ ക്രിമിനല്‍ കേസുകള്‍ ധാരാളം വരും. ഇതോടം, ഇന്ത്യയിലേക്ക് ബൈജുവിന് ഇനിയൊരു മടക്കം ഉണ്ടാകാന്‍ സാധ്യത കുറവാണ്.
അതേസമയം ഇജിഎമ്മിലെ തീരുമാനം എന്തുതന്നെയായാലും മാര്‍ച്ച് 13 വരെ നടപ്പാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് നിക്ഷേപക കൂട്ടായ്മ നാഷനല്‍ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലെ കെടുകാര്യസ്ഥതയും ദുരൂഹതയും ആരോപിച്ച് പ്രോസസ്, ജനറല്‍ അറ്റ്‌ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീന്‍ തുടങ്ങിയ നിക്ഷേപകരാണ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
Byju’s net worth
ഒരു വര്‍ഷം മുന്‍പ് 22 ബില്യണ്‍ ഡോളര്‍ valuation ഉണ്ടായിരുന്ന മലയാളിയായ ബൈജു രവീന്ദ്രന്റെ തകര്‍ച്ച അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാനാകും. കടമൊക്കെ മേടിച്ച് ജനുവരിയിലെ ശമ്പളം വിതരണം ചെയ്ത ബൈജു നേരത്തെ ഉണ്ടായിരുന്ന വാല്യൂവേഷന്റെ നൂറില്‍ ഒന്ന് വാല്യൂവില്‍ 200 മില്യണ്‍ ഡോളറില്‍ റൈറ്റ്‌സ് ഇഷ്യു നടത്തുമെന്ന് വാര്‍ത്തയുണ്ട്.
എന്ന് വെച്ചാല്‍ നൂറ് രൂപ നേരത്തെ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ ഒരു രൂപ കിട്ടും. ഇത്രയും വാല്യൂ ഡിസ്ട്രക്ഷന്‍ ഉണ്ടായ ഒരു ഗ്ലോബല്‍ കമ്പനിയും സമീപകാല ചരിത്രത്തിലില്ല. ബൈജു പോലും എന്താണ് കമ്പനി ഇങ്ങനെ തകരാന്‍ കാരണമെന്ന് പറയുന്നില്ല.
ഇത്തവണ ബൈജുവിനെതിരെ നീങ്ങുന്നത് വളരെ പവര്‍ഫുള്‍ ആയ നിക്ഷേപകരാണ്. വോള്‍ സ്ട്രീറ്റിലെ വെറ്ററന്‍സ് ആയ ജെനെറല്‍ അറ്റ്‌ലാന്റിക്, സെക്കോയ, സൗത്ത് ആഫ്രിക്കന്‍ ഫണ്ടായ പ്രോസസ് എന്നിവരെല്ലാം കൂടിയുള്ള ആക്രമണമാണ് ബൈജുവിനെതിരെ വരുന്നത്. ബൈജു രവീന്ദ്രന്‍, അയാളുടെ ഭാര്യ, അനിയന്‍ എന്നിവര്‍ കമ്പനിയുടെ കാശ് വെട്ടിച്ചു, അത് ഫ്രോഡ് ആണ് എന്നാണ് പറയുന്നത്. ബൈജുവിനെയും ഭാര്യയെയും അനിയനെയും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും പുറത്താക്കാനാണ് EGM വിളിച്ചത്. ഇതോടെ ബൈജൂ രവീന്ദ്രൻ സ്ഥാപനത്തില്‍ നിന്ന് പുറത്തായതിന് തുല്യമാണ്. ബൈജുവിന് 26 % ഓഹരി ഉള്ളത് കൊണ്ട് റിസൊല്യൂഷന്‍ വോട്ടിനിട്ട് തടയാനും മറ്റു മൈനോറിറ്റി ഷെയര്‍ ഹോള്‍ഡറുടെ പ്രോക്‌സി വാങ്ങി പിടിച്ചു നില്‍ക്കാനും ശ്രമിച്ചേക്കാം. പക്ഷെ ഇത്രയും വലിയൊരു ഫ്രോഡ് നടത്തിയ ആളെ രക്ഷിക്കാന്‍ ആരെങ്കിലും ഇടപെടുമെന്ന് തോന്നുന്നില്ല.
ബൈജു കമ്പനിയില്‍ നിന്ന് വകമാറ്റിയ കാശിന് അമേരിക്കയില്‍ ഉള്‍പ്പടെ വീടുകള്‍ വാങ്ങി കൂട്ടി എന്നത് ഇതിനകം തെളിയിക്കപ്പെട്ട കാര്യമാണ്. ഇതൊക്കെ വോള്‍ സ്ട്രീറ്റില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഉള്ള സാമ്പത്തിക കുറ്റകൃത്യമാണ്.