CrimeNational

കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചു; 3 നഴ്സുമാർക്ക് എതിരെ കേസ്

മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.

നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബഹളം വയ്ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ചെയ്തതെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി.

നവജാതശിശുക്കളുടെ ഐസിയുവിൽ ഇത് പതിവാണെന്നും പറഞ്ഞു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രിയയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *