ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ മുംബൈ സ്വദേശിനി രൂപ ഹരീഷ് ധവാന് ലഭിച്ചു.
25–ാം വിവാഹ വാർഷികം ആഘോഷിക്കാൻ ദുബായിലെത്തിയ രൂപ മുംബൈയിലേക്കു മടങ്ങുമ്പോൾ എയർപോർട്ടില്‍ നിന്ന് എടുത്ത ആദ്യ ടിക്കറ്റിലാണ് കോടികൾ സമ്മാനം ലഭിച്ചത്.
ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ടിക്കറ്റെടുത്തതെന്ന് 3 മക്കളുടെ അമ്മയായ രൂപ പറഞ്ഞു. 49 വയസ്സാണ് രൂപയ്ക്ക്. ജനുവരി 28നാണ് ഇവർ ടിക്കറ്റ് കരസ്ഥമാക്കിയത്. ജീവിതത്തിലെ ആദ്യാനുഭവം. ജീവിതം മാറ്റിമറിക്കും ഈ ഭാഗ്യമെന്ന് രൂപ പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ജപ്പാൻ മിയസാക്കി സ്വദേശി നാന കകിഹാരയ്ക്കും 10 ലക്ഷം ഡോളർ സമ്മാനം ലഭിച്ചു.
1999 മുതല്‍ ഒരു ലക്ഷം ഡോളർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം വിജയിക്കുന്ന 224ാമത്തെ ഇന്ത്യൻ സ്വദേശിയാണ് രൂപ ഹർഷ് വർധൻ. ഇന്ത്യക്കാരാണ് ഈ ടിക്കറ്റിലേറെയും വാങ്ങാറുള്ളത്.