ദുബായില്‍ മലയാളി വനിതക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.1 കോടി സമ്മാനം

Big Ticket draw: Indian banker Georgina George in Dubai wins Dh1 million in Big Ticket draw

അബുദാബി: ദുബായിൽ താമസിക്കുന്ന 46 കാരിയായ ഇന്ത്യൻ ബാങ്കർ അബുദാബി ആസ്ഥാനമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (ഏകദേശം 2.1 കോടി രൂപ) നേടി.

ദുബായി മലയാളിയായ 46 വയസ്സുകാരിയായ ജോർജിന ജോർജ്ജാണ് 2024 ഡിസംബറിൽ നടന്ന മില്യണയർ ഇ-നറുക്കെടുപ്പിന്റെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.

യുഎഇയിൽ ജനിച്ചു വളർന്ന ജോർജിന, ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. അഞ്ച് വർഷം മുമ്പ് മുതല്‍ തന്നെ ജോർജിന സഹപ്രവർത്തകർക്കൊപ്പം ഏതാണ്ട് എല്ലാമാസവും മാസവും ടിക്കറ്റ് എടുത്താണ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇത്തവണ ഭർത്താവിനൊപ്പം ചേർന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

“മറ്റ് പല വിജയികളെയും പോലെ, എന്റെ ആദ്യ പ്രതികരണം അവിശ്വസനീയമായിരുന്നു. തുറന്നു പറയട്ടെ, ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡിന്റെ ശബ്ദം എനിക്ക് പരിചിതമല്ലായിരുന്നു, അതിനാൽ ഇത് ഒരു തട്ടിപ്പായിരിക്കുമോ എന്നായിരുന്നു ആദ്യത്തെ ചിന്ത. എന്നാൽ സത്യം മനസ്സിലാകുമ്പോൾ, അതിയായ സന്തോഷം തോന്നുന്നുണ്ട്. ഈ വിജയത്തുക ഞാൻ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്.” -ജോർജിന പറഞ്ഞു

25 ദശലക്ഷം ദിർഹം ബമ്പർ സമ്മാനം

2025 ജനുവരിയിൽ ബിഗ് ടിക്കറ്റ് 25 ദശലക്ഷം ദിർഹം ബമ്പർ സമ്മാനവും അതിലേറെയും വാഗ്ദാനം ചെയ്തുകൊണ്ട് പുതുവർഷം ആഘോഷിക്കുകയാണ്. ജനുവരിയിലെ ഓരോ ആഴ്ചയും, ഒരു ടിക്കറ്റ് ഉടമസ്ഥന് ആഴ്ചയിലെ ഇ-നറുക്കെടുപ്പിലൂടെ 10 ലക്ഷം ദിർഹം നേടാനുള്ള അവസരം ലഭിക്കും.

നിരവധി അവസരങ്ങളാണ് ബി​ഗ് ടിക്കറ്റ് നൽകുന്നത്. 25 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസാണ് 2025 ജനുവരിയിൽ ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ച്ചയും ഈ മാസം ഒരു ഭാ​ഗ്യശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാം.

ജനുവരിയിൽ The Big Win Contest തിരികെ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ട് ബി​ഗ് ടിക്കറ്റ് ഒറ്റത്തവണയായി, ജനുവരി ഒന്നിനും 26-നും ഇടയിൽ വാങ്ങാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന ​ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പിൽ ഭാ​ഗ്യപരീക്ഷണം നടത്താം. നാലു പേർക്ക് ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിക്കും. ഇത് AED 20,000 മുതൽ AED 150,000 വരെയാണ്.

കാർപ്രേമികൾ‌ക്ക് രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കാം. ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ BMW M440i കാറും മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ Range Rover Velar കാറും നേടാൻ അവസരമുണ്ട്. ടിക്കറ്റുകൾ ഇപ്പോൾ തന്നെ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments