തൃശ്ശൂർ : കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി.ഒരു വിഭാഗം കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.
സി.സി വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മറ്റിയെ പിരിച്ചു വിട്ടു കൊണ്ടുള്ള സംസ്ഥാന കമ്മറ്റി തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിലെ ഇത്തരം പൊട്ടിത്തെറി പാർട്ടിയെ വെട്ടിലാക്കും എന്നത് ഉറപ്പാണ്.
ഇപ്പോൾ കൊടുങ്ങല്ലൂർ സിപിഐയിൽ പൊട്ടിത്തെറിക്ക് പ്രധാനമായ കാരണമായി മനസ്സിലാക്കുന്ന് പുതിയ അഡ്ഹോക്ക് കമ്മറ്റിയിൽ ആരോപണ വിധേയരായവരെ ഉൾപ്പെടുത്തിയതാണ്. സിപിഐ നേതാക്കളുടെ രാജി കൊടുങ്ങല്ലൂർ നഗരസഭാ ഭരണത്തെ പ്രതിസന്ധിയിലാക്കും പോലെ തന്നെ പാർട്ടിയെ ആകെ മൊത്തത്തിൽ ക്ഷീണിപ്പിക്കും എന്നതും ഉറപ്പ്. ഒരംഗത്തിൻ്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.