തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍.
കന്യാകുമാരി സ്വദേശിയായ 22 വയസ്സുകാരനെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. വിളവന്‍കോട് പളുകല്‍ മത്തമ്പാല ഗീത സദനത്തില്‍ പ്രണവാണ് പ്രതി.
സോഷ്യല്‍ മീഡിയയിലൂടെ പതിനാറുകാരിയെ പരിചയപ്പെട്ട യുവാവ് പിന്‍തുടര്‍ന്ന് ശല്യപെടുത്തിയിരുന്നതായും തുടര്‍ന്നാണ് വീട്ടിലെ ഒന്നാം നിലയില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ ശ്യാമകുമാരി, ട്വിങ്കിള്‍ ശശി, സി.പി.ഒ.മാരായ ശ്രീജിത്, ശിബി എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.