
തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെ മലിനജലം പുറന്തള്ളാനുള്ള ഓവുചാലും മാൻ ഹോളും നവീകരിക്കാൻ ചെലവിട്ടത് 8,12,665 രൂപ.
രണ്ട് ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് നവീകരണത്തിന് ചെലവിട്ടത്. 2023 ആഗസ്ത് 23 നായിരുന്നു ടെണ്ടറിൻ്റെ അവസാന തീയതി. നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ചു എന്നാണ് ലഭിക്കുന്ന സൂചന .
വഴുതക്കാട് റോസ് ഹൗസ് ആണ് മന്ത്രി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി. 9 ലക്ഷം പേർ ലൈഫ് മിഷൻ വീടിന് വേണ്ടി ക്യൂ നിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ മന്ത്രി മന്ദിരത്തിൽ 8.12 ലക്ഷം മുടക്കി നവീകരണ പ്രവൃത്തികൾ നടത്തിയത്.

മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റാൻ ചെലവ് 3.29 ലക്ഷം
തിരുവന്തപുരം : മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റുന്നു. 3.29 ലക്ഷമാണ് പൈപ്പ് മാറ്റുന്നതിൻ്റെ ചെലവ്. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്നതോടെ പൊതുമരാമത്ത് വകുപ്പ് 2023 നവംബറിൽ റീ ടെണ്ടർ ചെയ്യുകയായിരുന്നു. പഴയ പൈപ്പ് മാറ്റി പുതിയ എ എസ് ടി എം പൈപ്പ് ഘടിപ്പിക്കാനാണ് റോഷി അഗസ്റ്റിൻ്റെ നിർദ്ദേശം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള പ്രശാന്ത് ബംഗ്ലാവാണ് റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതി .
ഇതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് കോടികള്‍ ചെലാക്കിയത് നാം കണ്ടതാണ്. 2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് പുറത്ത് വിട്ടിരുന്നു.