
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി സ്ഥാപിക്കാൻ 3.41 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് പുതിയ എ.സി സ്ഥാപിച്ചത്. തണുപ്പ് കുറവാണ് എന്ന പരാതിയെ തുടർന്നാണ് പുതിയ എ.സി സ്ഥാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ പയനിയർ കൂൾ ടെക് ഉടമ പി . സോമനാഥ കുറുപ്പിന് എ.സി സ്ഥാപിച്ച വകയിൽ 3,41,386 രൂപയാണ് അനുവദിച്ചത്. ഈ മാസം 11 ന് തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

നവകേരള സദസിൽ മുഖ്യമന്ത്രിയുടെ ആഡംബര ബസിൽ മുഴുവൻ സമയം സഞ്ചരിച്ച ചീഫ് സെക്രട്ടറിയാണ് ഡോ. വേണു. നവകേരള സദസിന്റെ സ്വാഗത പ്രാസംഗികനായിരുന്നു ചീഫ് സെക്രട്ടറി.
6 മാസം കൂടിയാണ് ഡോ. വേണുവിന് ചീഫ് സെക്രട്ടറിയായി കാലാവധി ഉള്ളത്. മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ആയതു കൊണ്ട് വിരമിച്ചു കഴിഞ്ഞാൽ മുൻ ചീഫ് സെക്രട്ടറി വി. പി ജോയിക്ക് ലഭിച്ചതു പോലെ 6 ലക്ഷം രൂപ ശമ്പളത്തിലുള്ള കസേര കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡോ. വേണു.
അതുകൊണ്ട് തന്നെ തിരുവായ്ക്ക് എതിർ വായില്ല എന്ന ശൈലിയിൽ ചീഫ് സെക്രട്ടറി കസേരയിൽ ഇരുന്ന് പിണറായിക്ക് സിന്ദാബാദ് വിളിക്കുക എന്ന വി.പി ജോയി ശൈലിയാണ് ഡോ. വേണുവും സ്വീകരിച്ചിരിക്കുന്നത്.
- ജോലിസമയം വർദ്ധിപ്പിക്കരുതെന്ന് എ.എ. റഹീം
- ഹയർ സെക്കണ്ടറിയിൽ അധ്യാപക സ്ഥലംമാറ്റം താളംതെറ്റി
- മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സസ്പെൻഷനിലായത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ
- ഇന്റർപോളിന്റെ വാണ്ടഡ് ക്രിമിനൽ വർക്കലയിൽ പിടിയിൽ
- ട്രെയിൻ റാഞ്ചൽ: എല്ലാ ബന്ദികളെയും മോചിപ്പിച്ചു; 33 തീവ്രവാദികളെ വധിച്ചെന്ന് പാകിസ്താൻ സൈന്യം