തണുപ്പ് പോര! ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി; 3.41 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി സ്ഥാപിക്കാൻ 3.41 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് പുതിയ എ.സി സ്ഥാപിച്ചത്. തണുപ്പ് കുറവാണ് എന്ന പരാതിയെ തുടർന്നാണ് പുതിയ എ.സി സ്ഥാപിച്ചത്.

പത്തനംതിട്ട ജില്ലയിലെ പയനിയർ കൂൾ ടെക് ഉടമ പി . സോമനാഥ കുറുപ്പിന് എ.സി സ്ഥാപിച്ച വകയിൽ 3,41,386 രൂപയാണ് അനുവദിച്ചത്. ഈ മാസം 11 ന് തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

നവകേരള സദസിൽ മുഖ്യമന്ത്രിയുടെ ആഡംബര ബസിൽ മുഴുവൻ സമയം സഞ്ചരിച്ച ചീഫ് സെക്രട്ടറിയാണ് ഡോ. വേണു. നവകേരള സദസിന്റെ സ്വാഗത പ്രാസംഗികനായിരുന്നു ചീഫ് സെക്രട്ടറി.

6 മാസം കൂടിയാണ് ഡോ. വേണുവിന് ചീഫ് സെക്രട്ടറിയായി കാലാവധി ഉള്ളത്. മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ആയതു കൊണ്ട് വിരമിച്ചു കഴിഞ്ഞാൽ മുൻ ചീഫ് സെക്രട്ടറി വി. പി ജോയിക്ക് ലഭിച്ചതു പോലെ 6 ലക്ഷം രൂപ ശമ്പളത്തിലുള്ള കസേര കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡോ. വേണു.

അതുകൊണ്ട് തന്നെ തിരുവായ്ക്ക് എതിർ വായില്ല എന്ന ശൈലിയിൽ ചീഫ് സെക്രട്ടറി കസേരയിൽ ഇരുന്ന് പിണറായിക്ക് സിന്ദാബാദ് വിളിക്കുക എന്ന വി.പി ജോയി ശൈലിയാണ് ഡോ. വേണുവും സ്വീകരിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments