
ഉത്തർപ്രദേശ് : അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെൻ്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്‌സി) അയോധ്യയിൽ പ്രവർത്തനം തുടരാൻ പോകുന്നു .ഉപഭോക്താക്കൾക്ക് വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം നൽകണമെന്ന് അയോധ്യയിലെ ജില്ലാ ഭരണകൂടം കെഎഫ്‌സിയോട് ആവശ്യപ്പെട്ടതിനാൽ തികച്ചും സസ്യാഹാരമാകും അവിടെ ഉണ്ടാവുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട് .
അതേ സമയം അയോധ്യ രാമക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള 15 കിലോമീറ്റർ തീർഥാടന പാതയിൽ മദ്യവും മാംസവും വിൽക്കുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ട് . അതിനാൽ അയോധ്യ-ലഖ്‌നൗ ഹൈവേയിലാണ് കെഎഫ്‌സി ഒരു ഷോപ്പ് സ്ഥാപിച്ചിരിക്കുന്നത്. വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ കെഎഫ്‌സിക്ക് പോലും സ്ഥലം നൽകാൻ ഞങ്ങൾ തയ്യാറാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്തർക്ക് അവരുടെ വൈവിധ്യമാർന്ന രുചിമുകുളങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം നൽകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അയോധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റി ചൗധരി ചരൺ സിംഗ് ഘട്ടിൽ ഒരു വലിയ ഫുഡ് പ്ലാസ നിർമ്മിക്കാൻ പോകുകയാണെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.