ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണൽസുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഗൺമാൻ അനിൽകുമാർ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ എത്തിയതിനാൽ ഇന്നും ഹാജരാകില്ല. പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താത്തതിനാൽ പ്രത്യക ദൂതൻ വശം നേരിട്ടായിരുന്നു ഇരുവർക്കും സമൻസ് എത്തിച്ചത്.

കഴിഞ്ഞ ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ നവകേരള ബസിന് നേരെ ഉണ്ടായ പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡൻ്റ് എഡി തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലിയത്. അനിൽകുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.

സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള ക്രൂരമർദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിൻറെ ന്യായം. തുടർന്ന് ഇവരുടെ പരാതിയിൽ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് കേസെടുക്കാൻ തയ്യാറായത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്.

അതേസമയം, സുരക്ഷ ഉദ്യോഗസ്ഥൻ സമരക്കാരെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments