അയോധ്യ : അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ വ്യാപരമേഖലയിൽ വൻ ലാഭമെന്ന് റിപ്പോർ.ഏകദേശം 1.25 ലക്ഷം കോടിയുടെ ലാഭമാണ് ഒരു ദിവസം ചെറുകിട ഉൽപ്പന്നങ്ങൾ നൽകുന്ന കടകൾ അടക്കമുൾപ്പെടുന്ന വ്യാപര മേഖലയ്ക്ക് ലഭിച്ചത്. രാജ്യമെങ്ങും പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടികൾക്കായി നടത്തിയ കച്ചവടങ്ങളിലൂടെയും ഷോപ്പിംഗുകളിലൂടെയുമാണ് ഈ ലാഭം ഉണ്ടായത്.
യുപിയിൽ മാത്രം 40,000 കോടി രൂപയുടെ കച്ചവടം നടന്നതായിട്ടാണ് നിഗമനം. അയോദ്ധ്യയിലേക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവർ കൂടുതലായി എത്തിയ ഡൽഹിയിൽ 25,000 കോടി രൂപയുടെയെങ്കിലും കച്ചവടം നടന്നിട്ടുണ്ട്. അലങ്കാര വസ്തുക്കളുടെയും മധുരപലഹാരങ്ങളുടെയും മറ്റ് ആത്മീയ വസ്തുക്കളുടെയും കച്ചവടമാണ് കൂടുതലും നടന്നത്. ശ്രീരാമ പതാകകൾക്കും ബാനറുകൾക്കും ടീ ഷർട്ടുകൾക്കും തൊപ്പികൾക്കും വലിയ ഡിമാന്റ് അനുഭവപ്പെട്ടു. രാമക്ഷേത്രത്തിന്റെ ചിത്രം പ്രിന്റ് ചെയ്ത കുർത്തകൾക്കും ഡിമാന്റ് ഉണ്ടായിരുന്നതായി ഇവർ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ വ്യാപാര സംഘടനകളുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് കണക്കുകൾ പുറത്തുവിട്ടത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പുറത്ത് വിട്ട ഈ റിപ്പോർട്ട് പ്രകാരം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നാടെങ്ങും ഉത്സവമായപ്പോൾ അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ഒരു മുതൽക്കൂട്ടായി മാറുകയാണ് .
ചെറിയ കച്ചവടക്കാരാണ് പരമാവധി നേട്ടമുണ്ടാക്കിയതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു. പ്രാണ പ്രതിഷ്ഠ നാടും നഗരവും ആഘോഷമാക്കുന്നതിന്റെ ഭാഗമായി ‘എല്ലാ നഗരവും അയോദ്ധ്യയാകും എല്ലാ വീടുകളും അയോദ്ധ്യയാകും’ എന്ന ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരുന്നു. ഇത് വ്യാപാര മേഖലയ്ക്ക് ഏറെ ഗുണകരമായെന്ന് പ്രവീൺ ഖാണ്ഡേൽവാൾ കൂട്ടിച്ചേർത്തു.
പ്രാൺ പ്രതിഷ്ഠക്ക് പിന്നാലെ രാം ലല്ലയെ കാണാൻ അയോധ്യയിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത് . ക്ഷേത്ര ട്രസ്റ്റ് നൽകുന്ന കണക്ക് പ്രകാരം ദർശനത്തിനായി രമക്ഷേത്രം തുറന്ന ആദ്യ ദിവസം 5 ലക്ഷത്തിലധികം പേരാണ് എത്തി. രാവിലെ 6 മണിയോടെ തന്നെ 566 മീറ്റർ നീളമുള്ള രാമജന്മഭൂമി പാത നിറഞ്ഞു .