ഡൽഹി : 2.51 കോടി രൂപ അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. പവിത്രമായ ഉദ്യമമാണ് രാമക്ഷേത്രമെന്നും ഏറെ സാംസ്കാരിക പ്രാധാന്യവും ക്ഷേത്രം അർഹിക്കുന്നുവെന്നും അതിനാൽ ഞാനും കുടുംബവും അയോധ്യയ രാമക്ഷേത്ര പരിപാലനത്തിനായി 2.51 കോടി രൂപ നൽകുമെന്നും അംബനി പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു സുപ്രധാന പ്രഖ്യാപനം.

സകുടുംബമായാണ് പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ അംബാനിയെത്തിയത്. ഭാര്യ നിത, മകൾ ഇഷ, ഭർത്താവ് ആനന്ദ് പിരമൽ, മക്കളായ ആകാശ്, അനന്ത്, മരുമകളായ ശ്ലോക മേത്ത എന്നിവരാണ് ചടങ്ങിനെത്തിയത്. ശ്രീരാമചന്ദ്ര പ്രഭു ആ​ഗതനായെന്നും രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുകയാണെന്നുമാണ് അദ്ദേ​ഹം പറഞ്ഞത്.

ചരിത്രദിനമെന്നാണ് പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാനെത്തിയ വേളയിൽ നിതാ അംബാനി പറഞ്ഞത്. പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായ അംബാനിയുടെ ആൻീലിയയിൽ ജയ് ശ്രീറാം എഴുത്തുകളാൽ അലങ്കൃതമായിരുന്നു. ലൈറ്റുകൾ ഉപയോ​ഗിച്ച് അംബര ചുംബിയായ വസതി അലങ്കരിച്ചത് മുംബൈ ന​ഗരത്തിന് ശോഭ കൂട്ടി.

സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. മാത്രമല്ല ക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠാ ദിനമായ ഇന്നലെ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികൾ വലിയ സംഭവാനകൾ നൽകിയിരുന്നു . അയോധ്യയിലെത്തുന്ന ഭക്തർക്ക് ജിലേബികൾ വിതരണം ചെയ്യുന്നത് അദാനി ​ഗ്രൂപ്പാണ് . ഒപ്പം ഭക്ഷണശാലയും ഒരുക്കി .

ഐടിസി ഗ്രൂപ്പ് കമ്പനിയായ മംഗൾദീപ് രാമക്ഷേത്രത്തിൽ ആരാധനയ്‌ക്കായി അടുത്ത 6 മാസത്തേക്കുള്ള ധൂപവർഗ്ഗങ്ങളാണ് നൽകി.അയോധ്യയിലെത്തുന്ന ഭക്തർക്ക് ശുദ്ധജലം വിതരണം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ‍‍