തിരുവനന്തപുരം : ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് . ഇരുവരും ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയതിനെതിരെയാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റ രൂക്ഷ വിമർശനം . ശ്രീരാമന്റെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് ബിജെപി ആശയത്തിനുള്ള പിന്തുണ നൽകലാണ് .
ഇവർ കേരളത്തിലെ നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുകയാണ് എന്നതാണ് പി എ മുഹമ്മദ് റിയാസിന്റെ പരാമർശം . കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നെങ്കിൽ അവർ ഒരാഴ്ച ലീവ് കൊടുത്തേനെയെന്നും ജനങ്ങൾ സ്ലീപ്പിംഗ് ഏജന്റുമാരായി മാറുകയാണ് എന്നും മുഹമ്മദ് റിയാസ് രൂക്ഷമായി വിമർശിച്ചു .
മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ആർജ്ജവം ഇപ്പോൾ കാൻഡിന് ഇല്ലാതെ പോവാൻ കഴിയില്ല മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രമായിരുന്നില്ല എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു .
കേരളത്തിലെ നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുകയാണ്. മത രാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കേണ്ടത് . ഡി കെ ശിവകുമാറും ബിജെപി ആശയത്തെ പിന്തുണയ്ക്കുകയാണ്. ബിജെപി ഭരണത്തെ മതവുമായി കൂട്ടിച്ചേർക്കാൻ നോക്കുകയാണ്. ഈ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടലാണ് നേതാക്കളുടെ പിന്തുണ എന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.