അമേരിക്ക : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ ഇന്ത്യക്കൊപ്പം അമേരിക്കയിലെ ക്ഷേത്രങ്ങളും തയ്യാർ . ആയിരക്കണക്കിന് ഇന്ത്യൻ അമേരിക്കക്കാർ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുത്തേക്കും .
ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയുടെ പ്രാന്തപ്രദേശത്ത് നടക്കുന്ന രാം മന്ദിർ ആഘോഷ പരിപാടിയിൽ മേരിലാൻഡ് ഗവർണർ വെസ് മൂർ പങ്കെടുക്കും. ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ ഏതാനും പാക്കിസ്ഥാനി അമേരിക്കക്കാരും ആഘോഷങ്ങളിൽ പങ്കുചേരും എന്നതും ശ്രദ്ധേയമാണ്.
അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളാണ് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ഭാക്കിയുള്ള അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സമർപ്പണം ആഘോഷിക്കാൻ തയ്യയിരിക്കുന്നത് . നൃത്തം, ഗാനം, സംഗീതം തുടങ്ങിയ സാംസ്കാരിക പരിപാടികൾക്ക് ശേഷം സുന്ദരകാണ്ഡത്തോടെയായിരിക്കും അമേരിക്കയിൽ ആഘോഷം ആരംഭിക്കുക. തുടർന്ന് ഹവനവും ശ്രീരാമന്റെ പട്ടാഭിഷേകവും നടക്കും . ശ്രീരാമന്റെ ഘോഷയാത്രയും പ്രസാദ വിതരണവും നടത്തി അയോധ്യയിലെ ആഘോഷങ്ങൾക്കൊപ്പം അമേരിക്കയിലിരുന്നു ആഘോഷിക്കാനാണ് ഒരു പറ്റം ഇന്ത്യൻ അമേരിക്കക്കാർ തയ്യാറായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചിക്കാഗോ, ഹൂസ്റ്റൺ, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളിലെ വലിയ പരസ്യബോർഡുകളിലും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ പ്രദർശിപ്പിക്കാൻ വിഎച്ച്പി-അമേരിക്ക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഔട്ട്ഡോർ സ്പെയ്സുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.
ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനുവരി 21 ന് ടൈംസ് സ്ക്വയറിൽ സോണി ശ്രീമദ് രാമായണം പ്രദർശിപ്പിക്കും. അമേരിക്കയിലെ രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് അമേരിക്കയിലെ വിശ്വഹിന്ദു പരിഷത്തിൽ നിന്നുള്ള അമിതാഭ് മിത്തലാണ്.
അതേ സമയം ഈ അമേരിക്കയിൽ നടക്കുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തി . 550 വർഷങ്ങൾക്ക് ശേഷം രാം ലല്ല മന്ദിറിൽ നടക്കുന്ന സമർപ്പണം നഗരത്തിനും ലോകമെമ്പാടുമുള്ള നൂറുകോടി ഹിന്ദുക്കൾക്കും അത്യധികം ആഹ്ലാദം പകരുന്നു എന്നാണ് അത്തരം പ്രതികരണത്തിൽ പറയുന്നത്.