
എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്കു വീണു. ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
- “ഇ.എം.എസ് ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി, പിണറായി അവസാനത്തേതാകും”; സർക്കാരിനെതിരെ വി.ഡി. സതീശൻ
- കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
- സർക്കാർ ആശുപത്രി വേണ്ട! ചീഫ് സെക്രട്ടറി ജയതിലക് ചികിൽസക്ക് പോയത് കിംസ് ആശുപത്രിയിൽ; പണം അനുവദിച്ച് മുഖ്യമന്ത്രി
- പവൻ 72,600-ൽ | സ്വർണവിലയ്ക്ക് തീ പിടിപ്പിച്ചു; ഇനിയും കുതിച്ചേക്കും
- നടുക്കടലിൽ അമേരിക്കൻ പൗരന്മാർ; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്