എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്കു വീണു. ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
- ഡൽഹിയിൽ വോട്ടെടുപ്പ് കഴിഞ്ഞു! ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
- ക്രിസ്മസ് – ന്യൂ ഇയർ ബംപർ: 20 കോടി ഇരിട്ടി സ്വദേശി സത്യന് | BR 101
- ബജറ്റ് തയ്യാറാക്കുന്നത് കെ.എൻ. ബാലഗോപാൽ ഒറ്റയ്ക്കല്ല! സഹായിക്കാൻ ഐസക്കിനെ കൂടി ചുമതലപ്പെടുത്തി പിണറായി
- നെയ്മർ @ 33 – Happy Birthday
- അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്