എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചത്.

എം വി ഗോവിന്ദന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി 1കോടി രൂപ നൽകണമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അഡ്വക്കേറ്റ് മൃദുൽ ജോൺ മാത്യു റഹ്മത്തുള്ള. ആർ വൈശാഖ് സുബോധൻ എന്നിവർ വഴിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന് വക്ക‍ീൽ‍ നോട്ടീസ് അയച്ചത്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിൽ അയച്ച നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം നഷ്ടപരിഹാരം നൽകാനാണ് എം.വി ​ഗോവിന്ദന് നിർദ്ദേശം നൽകിയിരിക്കുന്നത്.