തിരുവനന്തപുരം : കേന്ദം കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ. സമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടമെടുപ്പ് പരിധി വർദ്ധിക്കണം. അതിന് കേന്ദ്രം കനിയണമെന്ന ആവശ്യമാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിരിച്ചിരിക്കുന്നത്.

കേരളത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്ന് കാണിച്ചാണ് കേരളത്തിന്റെ ഹർജി.ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും കടമെടുക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഹർജി ഈ മാസം 25നാണ് പരിഗണിക്കും.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടു.

നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.