ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. സംഭവത്തില്‍ അച്ഛനെയും 4 ബന്ധുക്കളെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്.

സമീപ ജില്ലകളിലുള്ള ഇവർ ഒരു തുണിക്കടയില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. തുടർന്ന് തിരുപ്പൂരിനടുത്ത് വീരപാണ്ടിയില്‍ വീട് വാടകക്ക് എടുത്ത് താമസിച്ചുവരികയായിരുന്നു.

മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെണ്‍കുട്ടി മരിച്ചതായി നവീന്‍ അറിഞ്ഞത്.

Enraged that his 19-year-old daughter got married to a Dalit youth, a man from a backward class community brought her back with the help of the police, and murdered and burnt her body on Monday.